ലോകത്തിലെ 53 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ 61ലക്ഷത്തോളം ഉപഭോക്താക്കളുടെ അടക്കം 106 രാജ്യങ്ങളിലെ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. വിവരങ്ങൾ സൗജന്യമായി ആർക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന രീതിയിലാണെന്ന് സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തുവിട്ടു.
ഫോൺ നമ്പറുകൾ, ഫേസ്ബുക്ക് ഐഡികൾ, മുഴുവൻ പേരുകൾ, സ്ഥലവിവരങ്ങൾ, ജനനതീയതികൾ, ഇ-മെയിൽ ഐഡികൾ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ചോർന്നത്. സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്സൺ റോക്കിന്റെ സിടിഒ അലോൺ ഗാൽ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടേയും വിവരങ്ങൾ ചോർന്നിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയ്ക്ക് പുറമേ അമേരിക്കയിലെ 323ലക്ഷം അക്കൗണ്ടുകൾ, 115ലക്ഷം ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങൾ, 73ലക്ഷം ഓസ്ട്രേലിയക്കാരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളവയാണ് ചോർന്നിരിക്കുന്നത്. അതേസമയം തെല്ലാം രണ്ട് വർഷം മുൻപ് ചോർന്നതാണെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ഇവ കണ്ടെത്തി പ്രശ്നം പരിഹരിച്ചതാണെന്നും കമ്പനി അവകാശപ്പെട്ടു. എന്നാൽ രണ്ട് വർഷം പഴക്കമുള്ളതാണെങ്കിലും ഇത് ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അലോൺ ഗാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates