

വ്യക്തിഗത വായ്പകള്‍ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ഈടോ മറ്റ് സങ്കീര്‍ണതകളോ ഇല്ലാതെ തന്നെ വേഗത്തില്‍ ഫണ്ട് ലഭിക്കും എന്നതാണ് വ്യക്തിഗത വായ്പകളെ ജനപ്രിയമാക്കുന്നത്. എന്നിരുന്നാലും ഈ വായ്പകള്‍ക്കൊപ്പമുള്ള നിരവധി ചാര്‍ജുകള്‍ കടം വാങ്ങുന്നവര്‍ ശ്രദ്ധിക്കണം. അവയില്‍ പ്രധാനം പ്രോസസിങ് ഫീസ് ആണ്.
എന്താണ് പ്രോസസിങ് ഫീസ്?
വ്യക്തിഗത വായ്പകള്‍ അംഗീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍ വായ്പാ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഒറ്റത്തവണ, റീഫണ്ട് ചെയ്യാനാവാത്ത ചാര്‍ജാണ് പ്രോസസിങ് ഫീസ്. ഈ ഫീസ് സാധാരണയായി മൊത്തം വായ്പ തുകയുടെ 0.5 ശതമാനം മുതല്‍ 4 ശതമാനം വരെയാണ്. ഇത് വായ്പ നല്‍കുന്ന സ്ഥാപനം, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് പ്രൊഫൈല്‍, ക്രെഡിറ്റ് സ്‌കോര്‍, പ്രൊമോഷണല്‍ ഇളവുകള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, പ്രോസസിങ് ഫീസിനൊപ്പം 18 ശതമാനം ജിഎസ്ടിയും ഈടാക്കും. ഇത് കടം വാങ്ങുന്നയാളുടെ മൊത്തം ചെലവ് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.
പ്രോസസിങ് ഫീസ് ചുമത്തുന്നത് എന്തുകൊണ്ട്?
രേഖകളുടെ സ്ഥിരീകരണം, തൊഴില്‍, വരുമാന പശ്ചാത്തല പരിശോധനകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭരണപരമായ ചെലവുകള്‍ മറികടക്കാനാണ് പ്രോസസിങ് ഫീസ് ചുമത്തുന്നത്
വായ്പാ സേവനങ്ങള്‍ നിലനിര്‍ത്തുന്നതിനും വായ്പാ സ്ഥാപനത്തെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇത് സഹായിക്കുന്നു.
ബാങ്കിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും പ്രവര്‍ത്തന സുസ്ഥിരതയ്ക്കും ഇത് സംഭാവന നല്‍കുന്നു.
സാധാരണയായി അനുവദിച്ച വായ്പ തുകയില്‍ നിന്ന് മുന്‍കൂട്ടി കുറയ്ക്കുകയോ വിതരണം ചെയ്യുമ്പോള്‍ ഈടാക്കുകയോ ചെയ്യുന്നു
പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളുടെ വ്യക്തിഗത വായ്പ നിരക്കുകളും ഫീസുകളും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
