കൊള്ള തുടരുന്നു, രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസൽ വിലയും നൂറു കടന്നു

രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിലാണ് ഡീസൽ വില പുതിയ ഉരങ്ങളിൽ എത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യത്ത് ഡീസൽ വിലയും നൂറു കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിലാണ് ഡീസൽ വില പുതിയ ഉരങ്ങളിൽ എത്തിയത്. 

അതിനിടെ തിരുവനന്തപുരം, ഇടുക്കി, കാസർകോട് എന്നീ ജില്ലകൾക്കു പുറമേ കൂടുതൽ ജില്ലകളിൽ പെട്രോൾ വില 100 കടന്നു. തിരുവനന്തപുത്ത് പെട്രോൾ വില 100.44 രൂപയായി. കൊച്ചിയിൽ പെട്രോൾ വില 98.56 രൂപയും ഡീസലിന് 94.68 രൂപയായിട്ടാണ് വിലകൂടിയത്. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com