അനാവശ്യമായി സ്വര്‍ണം വാങ്ങിക്കൂട്ടരുത്; സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം-വിഡിയോ

സ്വര്‍ണത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിfile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ വീണ്ടും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്ക- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച് നിന്ന സമയത്തും സമാനമായ ആവശ്യം മോദി ഉന്നയിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെയുള്ള വിഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

അത്യാവശ്യമെങ്കില്‍ മാത്രമേ സ്വര്‍ണം വാങ്ങാവൂ. അനാവശ്യമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. ആഭ്യന്തര ഉപഭോഗവും സ്വാശ്രയത്വവും വര്‍ധിപ്പിക്കണമെന്ന ആഹ്വാനവും അദ്ദേഹം നടത്തി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചതിന് അദ്ദേഹം ജനങ്ങളെ അഭിനന്ദിച്ചു. സ്വാശ്രയത്വവും ആഭ്യന്തര ഉപഭോഗവും വര്‍ധിക്കുന്നതിന് സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിദേശയാത്രകളും വിദേശത്തുള്ള വിവാഹങ്ങളും ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ പൊതുവായ ആഹ്വാനത്തോടൊപ്പമാണ് സ്വര്‍ണ വാങ്ങലുകള്‍ കുറയ്ക്കണമെന്ന ആവശ്യവും ഇടംപിടിച്ചത്.

ജൂലൈ മാസത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ഏകദേശം അഞ്ചുശതമാനം വര്‍ധിച്ചിരുന്നു. 416 കോടി ഡോളറായാണ് സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചത്. ഇത് വ്യാപാര കമ്മി വര്‍ധിക്കുന്നതിന് കാരണമായി. ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര കമ്മിയാണ് രേഖപ്പെടുത്തിയത്. 3198 കോടി ഡോളറായാണ് വ്യാപാര കമ്മി ഉയര്‍ന്നത്.

Prime Minister Narendra Modi
നെറ്റ് വേണ്ട; ഇനി ഫോണിലൂടെ യുപിഐ പണമിടപാട് നടത്താം; പുതിയ സംവിധാനവുമായി ഫോണ്‍ പേ
Prime Minister Narendra Modi
പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; സമ്പത്ത് ഉണ്ടാക്കാന്‍ ഇങ്ങനെ നിക്ഷേപിക്കൂ!
Summary

PM Modi urges Indians to skip unnecessary gold buys

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com