പണം ഇരട്ടിപ്പിക്കാം; രണ്ടു ലക്ഷം ഡബിള്‍ ആകാന്‍ എത്ര സമയം വേണം?, അറിയാം ഈ സ്‌കീം

അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്
INVESTMENT
investmentfile
Edited By:
Updated on
1 min read

അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ കിസാന്‍ വികാസ് പത്ര. 100 ശതമാനം സുരക്ഷിതമായ ഈ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ നിശ്ചിത വര്‍ഷം കഴിഞ്ഞാല്‍ പണം ഇരട്ടിപ്പിക്കാന്‍ സാധിക്കും.

നിലവില്‍ കിസാന്‍ വികാസ് പത്ര നിക്ഷേപകര്‍ക്ക് 7.5 ശതമാനം വാര്‍ഷിക പലിശയാണ് നല്‍കുന്നത്. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്.

ഇവിടെ നിക്ഷേപം എത്രയാണെങ്കിലും ഇരട്ടിയാകാന്‍ 115 മാസം എടുക്കും. അതായത് 9 വര്‍ഷവും ഏഴുമാസവും കൊണ്ട് നിക്ഷേപും ഇരട്ടിയാകും. ദീര്‍ഘകാല നിക്ഷേപകര്‍ക്കാണ് ഈ പദ്ധതി വഴി കൂടുതല്‍ നേട്ടം ലഭിക്കുക. കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഇത് സഹായിക്കും.

പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും. 30 മാസത്തെ നിര്‍ബന്ധിത ലോക്ക് ഇന്‍ പിരീഡുമായാണ് ഈ പദ്ധതി വരുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.

INVESTMENT
ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍
INVESTMENT
പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം
Summary

Post Office kisan vikas patra, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com