ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

പോസ്റ്റ് ഓഫീസ് വഴി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലഘുസമ്പാദ്യ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ആര്‍ഡി (റെക്കറിങ് ഡെപ്പോസിറ്റ്) സ്‌കീം
post office scheme
post office schemeപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

പോസ്റ്റ് ഓഫീസ് വഴി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലഘുസമ്പാദ്യ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ആര്‍ഡി (റെക്കറിങ് ഡെപ്പോസിറ്റ്) സ്‌കീം. കൈയില്‍ നൂറ് രൂപ മാത്രമേ ഉള്ളൂവെങ്കിലും ഇതില്‍ നിക്ഷേപിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസംതോറും നീക്കിവെയ്ക്കുന്ന ചെറിയ തുക സ്വരൂക്കൂട്ടി വെച്ച് വലിയ തുക സമ്പാദിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.

ഒറ്റയടിക്ക് വലിയൊരു തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക് നല്ലൊരു പദ്ധതിയാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമായത് കൊണ്ട് ഏറെ ആകര്‍ഷണീയമായ ഒരു പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ആര്‍ഡി സ്‌കീമിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശനിരക്ക് 6.7 ശതമാനമാണ്.

അക്കൗണ്ട് തുറന്നതിന് ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും.

ഉദാഹരണമായി പ്രതിമാസം 6000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അഞ്ചു വര്‍ഷത്തിനകം നിക്ഷേപിച്ച തുക 3.60 ലക്ഷം രൂപ ആണ്. നിലവിലെ 6.7 ശതമാനം പലിശ കണക്കാക്കിയാല്‍ കാലാവധി കഴിയുമ്പോള്‍ 4.28 ലക്ഷം രൂപയാണ് ലഭിക്കുക. പലിശയിനത്തില്‍ മാത്രം 68,000 രൂപയാണ് ലഭിക്കുക.

post office scheme
കൈയില്‍ 1500 രൂപ ഉണ്ടോ?, ഡിസ്‌കൗണ്ട് കൂടാതെ ക്യാഷ്ബാക്കും; കെഎസ്എഫ്ഇ പിങ്ക് ചിട്ടിക്ക് തുടക്കമായി
post office scheme
'ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്താല്‍ മതി, കുടുംബത്തെ പോറ്റാം'; എഐ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് ജെഫ് ബെസോസ്
Summary

Post Office RD: Invest Rs 6,000 Monthly For 5 Years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com