കൈ നിറയെ പണം; ആര്‍ഡി പ്ലസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ട്രാറ്റജി

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ ആര്‍ഡി സ്‌കീം
post office scheme
post office schemeai image
Edited By:
Updated on: 
1 min read

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ ആര്‍ഡി സ്‌കീം. ഒറ്റയടിക്ക് വലിയൊരു തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക് നല്ലൊരു പദ്ധതിയാണ്. പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയൊരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും.

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമായത് കൊണ്ട് ഏറെ ആകര്‍ഷണീയമായ ഒരു പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാനും സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

ഉദാഹരണമായി പ്രതിമാസം 4,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 2,40,000 രൂപ ആയിരിക്കും. 6.7 ശതമാനം വാര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പലിശയിനത്തില്‍ മാത്രം 45,463 രൂപ കിട്ടും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 2.85 ലക്ഷം രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 4,80,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം അധികമായി രണ്ടുലക്ഷം രൂപ ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 6.8 ലക്ഷം രൂപ ലഭിക്കും. ഈ തുക നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ഇടുകയാണെങ്കില്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തുക 9.84 ലക്ഷം രൂപയായി വളരും. ഇവിടെ പലിശയായി മാത്രം മൂന്ന് ലക്ഷത്തിലധികം ലഭിക്കും. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 7.7 ശതമാനമാണ് വാര്‍ഷിക പലിശ ലഭിക്കുക.

post office scheme
സ്വകാര്യ വിമാനം, എണ്ണ നിക്ഷേപം, വസ്തുവകകള്‍...; എന്‍എംസി ഹെല്‍ത്ത് കെയര്‍ തട്ടിപ്പില്‍ ബിആര്‍ ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരെന്ന് കോടതി
post office scheme
'എന്റെ ഭാര്യയെ ചതിച്ചു', 'ചൈനീസ് ചാര' വനിതയുമായി ബന്ധം സമ്മതിച്ച് എന്‍വിഡിയ മേധാവി; കണ്ടെത്തിയത് അമേരിക്കന്‍ ഇന്റലിജന്‍സ്
Summary

Post Office RD Scheme: Investing Rs 4000 Monthly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER