റിസ്‌ക് ഇല്ലാതെ അഞ്ചു വര്‍ഷം കൊണ്ട് 21 ലക്ഷം രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി
 Post Office Recurring Deposit
Post Office Recurring Deposit പ്രതീകാത്മക ചിത്രം
Updated on
1 min read

നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍.ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

 Post Office Recurring Deposit
ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം; ആധാര്‍ കാര്‍ഡിന്റെ രൂപവും ഭാവവും ഉടന്‍ മാറും; വിശദാംശങ്ങള്‍

യോഗ്യതാ മാനദണ്ഡം

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

21 ലക്ഷം സമ്പാദിക്കാം

പ്രതിമാസം 30,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 18 ലക്ഷം രൂപ ആയിരിക്കും. 6.7 ശതമാനം വാര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ 21.43 ലക്ഷം രൂപയാണ് കൈയില്‍ കിട്ടുക. കൂട്ടുപലിശയാണ് ഗുണം ചെയ്യുന്നത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഏകദേശം മൂന്നരലക്ഷം രൂപ പലിശവരുമാനമായി ലഭിക്കും എന്നതാണ് ഇതിന്റെ പ്രയോജനം.

 Post Office Recurring Deposit
കളിയല്ല!, എല്ലാ ദിവസവും 200 രൂപ വീതം നീക്കിവെയ്ക്കാമോ?; 12 വര്‍ഷം കൊണ്ട് 20 ലക്ഷം സമ്പാദിക്കാം
Summary

Post Office RD turns tiny monthly savings into a Rs 21-lakh corpus in five years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com