

ന്യൂഡൽഹി: ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് ആർഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആർഡിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആർഡി നിക്ഷേത്തിന്റെ കാലാവധി 5 വർഷമാണ്. അത് 10 വർഷമായി നീട്ടാൻ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകർക്കും ഒരുപോലെ ബാധകമാണ്.
വെറും 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആർഡിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകർഷകമായ പലിശയും ചേരുമ്പോൾ പണം എളുപ്പത്തിൽ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താൽ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ അതിനും സാധിക്കും. അതായത് ഈ സ്‌കീമിൽ പ്രീമെച്വർ ക്ലോഷർ സൗകര്യം നൽകിയിട്ടുണ്ട്.
ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ നിക്ഷേപത്തിൽ നിന്നും ലോൺ സൗകര്യവും ലഭിക്കും. എന്നാൽ അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ സാധിക്കൂ.
ഉദാഹരണമായി 333 രൂപ ദിവസേന മാറ്റി വെച്ചാൽ 17 ലക്ഷത്തിലധികം സമ്പാദിക്കാം. ഇവിടെ ദിവസവും 333 രൂപ മാറ്റിവെച്ചാൽ ഓരോ മാസവും 9,990 രൂപ നിക്ഷേപിക്കും. അത്തരത്തിൽ ഒരു വർഷം കൊണ്ട് നിക്ഷേപിക്കുന്നത് 1,19,880 ലക്ഷം രൂപയാവും. സാധാരണയായി 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 6.7 ശതമാനം പലിശ കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,12,941 ലക്ഷം രൂപയാണ്.
ഇവിടെ പലിശയിനത്തിൽ 1,13,541 ലക്ഷം ഉറപ്പാക്കാം. എന്നാൽ ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ മെച്യൂരിറ്റി തുക ഇരട്ടിയിലധികമാവും. 10 വർഷം കൊണ്ട് നിക്ഷേപിക്കുന്ന മൊത്തം തുക 11,98,800 രൂപയാകും. അതായത് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 17,06,837 രൂപയായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പലിശ മാത്രം 5,08,037 രൂപയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates