പ്രതിമാസം 7,000 രൂപ നിക്ഷേപിക്കാമോ?; പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ സമ്പാദിക്കാം, വിശദാംശങ്ങള്‍

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
post office scheme
post office schemeപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണിത്.

ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

post office scheme
എച്ച്-1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചത് റദ്ദാക്കി അമേരിക്കൻ കോടതി; ഇന്ത്യക്കാർക്ക് എങ്ങനെ ​ഗുണകരമാകും?

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

ഉദാഹരണമായി പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. 6.7 ശതമാനം വാര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ 79,564 രൂപയാകും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 4,99,564 രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 11,95,982 രൂപ ലഭിക്കും.

post office scheme
'ചൈനയെ നിരീക്ഷിക്കാം', മലാക്ക കടലിടുക്കില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ; വരുന്നു ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ 13,000 കോടിയുടെ വിമാനത്താവളം
Summary

post office recurring deposit scheme; details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com