നൂറ് രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം, പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം ഈ സ്‌കീം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഉണ്ട്
post office recurring deposit scheme
post office recurring deposit schemeപ്രതീകാത്മക ചിത്രം
Updated on
1 min read

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

എല്ലാ മാസവും ഒരു നിശ്ചിത തുക ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

post office recurring deposit scheme
ഇറാന്‍ യുദ്ധം ബാധിച്ചില്ല; ഗള്‍ഫ് മലയാളികളുടെ പണമയക്കല്‍ കൂടി, കണക്ക് ഇങ്ങനെ

പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം

ഈ സ്‌കീമില്‍ 10 വര്‍ഷത്തേക്ക് 15,000 രൂപ നിക്ഷേപിക്കുന്നത് 25 ലക്ഷം രൂപയില്‍ കൂടുതല്‍ നേടാന്‍ സഹായിക്കും. ഈ നിക്ഷേപത്തിലൂടെ 7 ലക്ഷം രൂപയില്‍ കൂടുതല്‍ പലിശ നേടാം. എല്ലാ മാസവും 15,000 രൂപ പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപിക്കുകയും തുടര്‍ച്ചയായി 10 വര്‍ഷം ഈ നിക്ഷേപം തുടരുകയും ചെയ്താല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 25,68,107 രൂപ ഫണ്ട് ലഭിക്കും. ആര്‍ ഡി സ്‌കീമിലൂടെ 10 വര്‍ഷം പണം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 18,00,000 രൂപയായിരിക്കും. പലിശ 7,68,107 രൂപയും. പ്രതിമാസം 15,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 10,71,545 രൂപ ലഭിക്കും.

post office recurring deposit scheme
'ഇന്ത്യയില്‍ വീണ്ടും യൂണിക്കോണ്‍'; 1 ബില്യണിലെത്തി ആദ്യ സ്‌പേസ്-ടെക് യൂണികോണായ സ്‌കൈറൂട്ട്
Summary

post office recurring deposit scheme; full details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com