മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി
post office scheme
post office schemeപ്രതീകാത്മക ചിത്രം
Updated on
1 min read

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇത് ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ കാണാവുന്നതാണ്.കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ആയിരം രൂപ അടച്ച് പദ്ധതിയില്‍ ചേരാവുന്നതാണ്.

ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

post office scheme
കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്; ഏപ്രില്‍ ഒന്നിന് പ്രാബല്യം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം- പ്രതിമാസം 9,250 രൂപ വരുമാനം

ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മാസംതോറും വരുമാനമായി 9,250 രൂപയാണ് ലഭിക്കുക. ടൈം ഡെപ്പോസിറ്റ്, റെക്കറിങ് സ്‌കീം എന്നിവ പോലുള്ള മറ്റു പോസ്റ്റ് ഓഫീസ് സ്‌കീമുകളിലും ഇതോടൊപ്പം നിക്ഷേപം നടത്തുകയാണെങ്കില്‍ മാസ വരുമാനമായി 17,000 രൂപ നേടാന്‍ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇതനുസരിച്ച് പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കേണ്ടതുണ്ട്.

post office scheme
ട്രംപിന്റെ പ്രഖ്യാപനത്തില്‍ പിടിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 1000 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 34 പൈസയുടെ നേട്ടം
Summary

post office scheme allows monthly income of 17000 rupees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com