പത്തുവര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും? പോസ്റ്റ് ഓഫീസ് ആര്‍ഡിയും ടൈം ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?; നേട്ടം ഇങ്ങനെ

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
post office scheme
post office schemeപ്രതീകാത്മക ചിത്രം
Updated on
2 min read

നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. നിക്ഷേപം സുരക്ഷിതമാണ് എന്നതിന് പുറമേ മികച്ച റിട്ടേണ്‍ ലഭിക്കാനും ഈ സ്‌കീമുകള്‍ സഹായിക്കും.

ആര്‍ഡി സ്‌കീം

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. 6.7 ശതമാനം വര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ 79,564 രൂപയാകും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ 4,99,564 രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 11,95,982 രൂപ ലഭിക്കും.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.

post office scheme
സുഖമായി ജീവിക്കണോ?; ഇതാ സമ്പാദ്യം വളര്‍ത്താന്‍ ഏഴ് വഴികള്‍

പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

ഈ സ്‌കീമില്‍ 5 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിനുശേഷം ഏകദേശം 7.21 ലക്ഷം ലഭിക്കും. അതായത് പലിശയിലൂടെ മാത്രം ലഭിക്കുക 2,24,974 രൂപ. അടുത്ത 5 വര്‍ഷത്തേക്ക് ഇതേ പലിശ നിരക്കില്‍ അതേ തുക വീണ്ടും നിക്ഷേപിച്ചാല്‍, അത് ഏകദേശം 10.40 ലക്ഷത്തിലെത്തും. അതായത്, ഒരിക്കല്‍ നിക്ഷേപിക്കുന്നതിലൂടെ, 10 വര്‍ഷത്തിനുള്ളില്‍ മൂലധനം ഇരട്ടിയാക്കാന്‍ കഴിയും. അതുകൊണ്ടാണ് ഈ പദ്ധതി ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ചതും സ്ഥിരതയുള്ളതുമായ ഓപ്ഷനായി കണക്കാക്കുന്നത്.

post office scheme
പുതിയ ബൈക്ക് വാങ്ങാൻ പോകുകയാണോ?, മറക്കരുത് 20-4-10 റൂൾ, വിശദാംശങ്ങൾ
Summary

post office time deposit vs post office rd, key differences

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com