

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.
നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. പ്രതിമാസം 5,000, 10,000, അല്ലെങ്കില്‍ 12,000 നിക്ഷേപിക്കുന്നവര്‍ക്ക് 15 വര്‍ഷത്തിന് ശേഷം (കാലാവധി നീട്ടുകയാണെങ്കില്‍ അതിലധികവും) വലിയൊരു തുക സമ്പാദ്യമായി നേടിയെടുക്കാന്‍ സാധിക്കും. നിക്ഷേപം തുടരുന്നതിലൂടെ നിലവിലുള്ള തുകയ്ക്ക് പലിശ ലഭിക്കുന്നതോടൊപ്പം പുതിയ നിക്ഷേപങ്ങള്‍ നടത്താനും നിക്ഷേപകര്‍ക്ക് സാധിക്കുന്നു.
പി.പി.എഫ് നിക്ഷേപങ്ങള്‍ തവണകളായോ (ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണ വരെ) അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താം. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും 5-ാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ 5-ാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.
പ്രതിമാസം 5,000 നിക്ഷേപിച്ചാല്‍ (15 വര്‍ഷം)
പ്രതിമാസം 5,000 വീതം (പ്രതിവര്‍ഷം 60,000) 15 വര്‍ഷത്തേക്ക് 7.1 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ ഏകദേശം 16.2 ലക്ഷം ലഭിക്കും. ഇതില്‍ ആകെ നിക്ഷേപം 9 ലക്ഷവും പലിശയായി ലഭിക്കുന്നത് ഏകദേശം 7.2 ലക്ഷവുമാണ്. ഈ നിക്ഷേപം 5 വര്‍ഷത്തേക്ക് കൂടി നീട്ടിയാല്‍ (ആകെ 20 വര്‍ഷം), തുക ഏകദേശം 26.6 ലക്ഷം ആയി ഉയരും.
25 വര്‍ഷം വരെ തുടരുകയാണെങ്കില്‍, സമ്പാദ്യം ഏകദേശം 41.2 ലക്ഷം വരെയാകാം. ഇതില്‍ നിക്ഷേപം 15 ലക്ഷവും പലിശ ലാഭം 26.2 ലക്ഷവുമായിരിക്കും.
പ്രതിമാസം 10,000 നിക്ഷേപിച്ചാല്‍ (15 വര്‍ഷം)
ഒരു വ്യക്തി പ്രതിമാസം 10,000 വീതം (പ്രതിവര്‍ഷം ?1.2 ലക്ഷം) 15 വര്‍ഷത്തേക്ക് 7.1 ശതമാനം പലിശയില്‍ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 32.5 ലക്ഷം ലഭിക്കും. ഇതില്‍ നിക്ഷേപ തുക 18 ലക്ഷവും പലിശ 14.5 ലക്ഷവുമാണ്. 5 വര്‍ഷം കൂടി നീട്ടിയാല്‍ (ആകെ 20 വര്‍ഷം), ഈ തുക ഏകദേശം 53.2 ലക്ഷം ആയി മാറും. 25 വര്‍ഷം വരെ തുടരുകയാണെങ്കില്‍ നിക്ഷേപം ഏകദേശം 82.4 ലക്ഷം വരെ വളരും.
പ്രതിമാസം 12,000 നിക്ഷേപിച്ചാല്‍ (15 വര്‍ഷം)
നിങ്ങള്‍ പ്രതിമാസം 12,000 വീതം (പ്രതിവര്‍ഷം 1.44 ലക്ഷം) 15 വര്‍ഷത്തേക്ക് 7.1 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍ കാലാവധി തീരുമ്പോള്‍ ഏകദേശം 39.05 ലക്ഷം ലഭിക്കും. ഇതില്‍ നിക്ഷേപം 21.6 ലക്ഷവും പലിശ ലാഭം ഏകദേശം 17.45 ലക്ഷവുമാണ്. 5 വര്‍ഷം കൂടി നീട്ടുകയാണെങ്കില്‍ (ആകെ 20 വര്‍ഷം), സമ്പാദ്യം ഏകദേശം 64 ലക്ഷം ആയി ഉയരും. നിക്ഷേപം 25 വര്‍ഷം വരെ തുടരുകയാണെങ്കില്‍, അത് ഏകദേശം 99 ലക്ഷം വരെയാകാം. ഇത് 1 കോടി എന്ന സമ്പാദ്യത്തിലേക്ക് ഏറെക്കുറെ എത്തിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates