കൈയില്‍ പതിനായിരം രൂപ ഉണ്ടോ?, പിപിഎഫില്‍ നിക്ഷേപിച്ചാല്‍ അഞ്ചു കോടിയിലധികം രൂപ വരെ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്.
public provident fund
public provident fundപ്രതീകാത്മക ചിത്രം
Updated on
2 min read

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. പിപിഎഫ് നിക്ഷേപങ്ങള്‍ തവണകളായോ (ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണ വരെ) അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താം. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും 5-ാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ 5-ാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ 60-ാം വയസില്‍ എത്ര രൂപ ലഭിക്കും?

20-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: പ്രതിമാസം 10,000 വീതം 40 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മൊത്തം നിക്ഷേപം 48 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് പലിശയായി 2.15 കോടി ലഭിക്കും. 60-ാം വയസ്സില്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 2.63 കോടിയിലധികം രൂപ ലഭിക്കും.

25-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: പ്രതിമാസം 10,000 വീതം 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മൊത്തം നിക്ഷേപം 42 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് പലിശയായി 1.39 കോടി ലഭിക്കും. 60-ാം വയസ്സില്‍ ആകെ 1.81 കോടിയിലധികം രൂപ ലഭിക്കും.

30-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: പ്രതിമാസം 10,000 വീതം 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മൊത്തം നിക്ഷേപം 36 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് പലിശയായി 87.60 ലക്ഷം ലഭിക്കും. 60-ാം വയസ്സില്‍ ആകെ 1.23 കോടിയിലധികം രൂപ ലഭിക്കും.

35-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: പ്രതിമാസം 10,000 വീതം 25 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മൊത്തം നിക്ഷേപം 30 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് പലിശയായി 52.46 ലക്ഷം ലഭിക്കും. 60-ാം വയസ്സില്‍ ആകെ 82.46 ലക്ഷത്തിലധികം രൂപ ലഭിക്കും.

40-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: പ്രതിമാസം 10,000 വീതം 20 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മൊത്തം നിക്ഷേപം 24 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് പലിശയായി 29.26 ലക്ഷം ലഭിക്കും. 60-ാം വയസ്സില്‍ ആകെ 53.26 ലക്ഷത്തിലധികം രൂപ ലഭിക്കും.

public provident fund
സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

കുട്ടികള്‍ക്കോ പ്രായപൂര്‍ത്തിയാകാത്ത അപേക്ഷകര്‍ക്കോ വേണ്ടി മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഒരു ജോയിന്റ് പിപിഎഫ് (PPF) അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുമ്പോള്‍ ഇത് സാധാരണ അക്കൗണ്ടിലേക്ക് മാറ്റാന്‍ സാധിക്കും.

10-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: പ്രതിമാസം 10,000 വീതം 50 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മൊത്തം നിക്ഷേപം 60 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് പലിശയായി 4.80 കോടി ലഭിക്കും. 60-ാം വയസ്സില്‍ ആകെ 5.40 കോടിയിലധികം രൂപ ലഭിക്കും.

15-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍: പ്രതിമാസം 10,000 വീതം 45 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മൊത്തം നിക്ഷേപം 54 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് പലിശയായി 3.24 കോടി ലഭിക്കും. 60-ാം വയസ്സില്‍ ആകെ 3.78 കോടിയിലധികം രൂപ ലഭിക്കും.

public provident fund
പലിശയായി മാത്രം ലക്ഷങ്ങള്‍ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം ഈ സ്‌കീം
Summary

Public provident fund: Deposit of 10,000 per month in PPF account can earn up to 5.40 crore at retirement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com