കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, പിപിഎഫില്‍ നിക്ഷേപിക്കാം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം തുടങ്ങി ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള വലിയ ചെലവുകള്‍ മുന്‍കൂട്ടി കണ്ട് മാതാപിതാക്കള്‍ സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് അനിവാര്യമാണ്
Public provident fund for children
Public provident fund for childrenFILE
Updated on
2 min read

കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം തുടങ്ങി ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള വലിയ ചെലവുകള്‍ മുന്‍കൂട്ടി കണ്ട് മാതാപിതാക്കള്‍ സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് അനിവാര്യമാണ്. ഭാവിയില്‍ ഒറ്റയടിക്ക് വേണ്ടി വരുന്ന തുക കണ്ടെത്താന്‍ ഇത് സഹായിക്കും. ഇതിന് ഭാവി മുന്‍കൂട്ടി നിക്ഷേപം നടത്തുകയാണ് വേണ്ടത്. ഇതില്‍ ഏറ്റവും മികച്ച ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF).

1986-ല്‍ ആരംഭിച്ച പിപിഎഫ്, കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ്. നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും എന്നതാണ് ഈ സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ഇതിന് 7.1 ശതമാനമാണ് പലിശ ലഭിക്കുക. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

പോസ്റ്റ് ഓഫീസിലോ പൊതുമേഖലാ ബാങ്കുകളിലോ ചില സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ട് തുടങ്ങാവുന്നതാണ്. കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് ജോയിന്റ് അക്കൗണ്ട് തുടങ്ങാം. കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അപേക്ഷ നല്‍കി ഇത് മേജര്‍ അക്കൗണ്ടാക്കി മാറ്റാവുന്നതാണ്. അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ്, താമസരേഖ, ഫോട്ടോ എന്നിവ സഹിതം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഇത് സാധ്യമാണ്.

Public provident fund for children
വലിയ തുക കൈവശം ഉണ്ടോ?, എസ്ടിപിയില്‍ നിക്ഷേപിക്കാം; അറിയാം നേട്ടങ്ങളും കോട്ടങ്ങളും?

പല നിക്ഷേപകരും കരുതുന്നത് മാതാപിതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും കുട്ടിയുടെ പേരില്‍ 1.5 ലക്ഷം വീതം (ആകെ 3 ലക്ഷം) നിക്ഷേപിക്കാമെന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. നിയമപ്രകാരം, ഒരു സാമ്പത്തിക വര്‍ഷം ഒരാള്‍ക്ക് സ്വന്തം അക്കൗണ്ടിലും കുട്ടികളുടെ അക്കൗണ്ടിലും കൂടി ആകെ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം മാത്രമാണ്. കുട്ടിയുടെ അക്കൗണ്ടിലേക്ക് ഒന്നിലധികം രക്ഷിതാക്കള്‍ പണം നിക്ഷേപിച്ചാലും ആകെ തുക 1.5 ലക്ഷം കവിയാന്‍ പാടില്ല.

കുട്ടിയുടെ അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനം ഉയര്‍ന്ന വരുമാനമുള്ള രക്ഷിതാവിന്റെ വരുമാനത്തോടൊപ്പം ചേര്‍ക്കാമെങ്കിലും പിപിഎഫ് പലിശ നികുതി രഹിതമായതിനാല്‍ അധിക ബാധ്യത വരുന്നില്ല. 5 വര്‍ഷത്തിന് ശേഷം ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം. കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം. അക്കൗണ്ട് തുടങ്ങി 5 വര്‍ഷത്തിന് ശേഷം മാരകമായ രോഗങ്ങള്‍, ഉപരിപഠനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതിന് ഒരു ശതമാനം പലിശ കുറയ്ക്കും.

Public provident fund for children
3,083, 5,550, 9,250...; മൂന്ന് തരം ഉറപ്പായ പെന്‍ഷന്‍, അറിയാം ഓരോന്നിനും നിക്ഷേപിക്കേണ്ട തുക
Summary

Public provident fund for children: Here's how to open PPF account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com