പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിച്ചാല്‍ മാസം 61,000 രൂപ പെന്‍ഷന്‍; ചെയ്യേണ്ടത് ഇത്രമാത്രം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്
public provident fund scheme
public provident fund schemeഫയൽ
Updated on
2 min read

നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. 15+5+5 എന്ന നിക്ഷേപ തന്ത്രത്തിലൂടെ പിപിഎഫില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ ഒരു പക്ഷെ നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാനോ അല്ലെങ്കില്‍ എപ്പഴാണോ വിരമിക്കുന്നത് അപ്പോള്‍ മുതല്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കും. ഇതൊരു ദീര്‍ഘകാല നിക്ഷേപ സമീപനമാണ്. 25 വര്‍ഷത്തേക്ക് ഈ അച്ചടക്കമുള്ള രീതി പിന്തുടരുന്ന ഒരു നിക്ഷേപകന് 15 വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക്-ഇന്‍, തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് 5 വര്‍ഷത്തെ വിപുലീകരണത്തിലൂടെയും ഏകദേശം ഒരു കോടിയിലധികം രൂപ സമ്പാദിക്കാന്‍ സാധിക്കും.

15 വര്‍ഷത്തെ കാലയളവില്‍ എല്ലാ വര്‍ഷവും അനുവദനീയമായ പരമാവധി തുകയായ 1.5 ലക്ഷം നിക്ഷേപിക്കുന്നതിലൂടെ 40.68 ലക്ഷം രൂപയുടെ ആകെ നിക്ഷേപം കെട്ടിപ്പടുക്കാന്‍ സാധിക്കും. ഇതില്‍ 22.5 ലക്ഷം രൂപ മൂലധന നിക്ഷേപവും 18.18 ലക്ഷം അതിന് ലഭിച്ച പലിശയുമാണ്. ഈ ഘട്ടത്തില്‍ പിന്‍വലിക്കുന്നതിനുപകരം, പിപിഎഫ് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുക. കൂടാതെ നേരത്തെ അടച്ചുകൊണ്ടിരുന്നത് പോലെ നിശ്ചിത തുക നിക്ഷേപിക്കുക. വേണമെങ്കില്‍ വര്‍ഷം തോറുമുള്ള നിക്ഷേപം ഒഴിവാക്കി കോമ്പൗണ്ടിങ് വഴി മെച്യൂരിറ്റി തുക ഗണ്യമായി വര്‍ദ്ധിപ്പിക്കാനാകും. എന്നാല്‍ ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യം ലഭിക്കുന്നതിന് 25 വര്‍ഷവും നിക്ഷേപം തുടരേണ്ടതാണ്.

15 വര്‍ഷത്തിന് ശേഷവും നിക്ഷേപം തുടരുകയും പലിശ നിരക്ക് 7.1% ആയി തുടരുകയും ചെയ്താല്‍ സമ്പാദ്യം ഇപ്രകാരം വളരും:

15 വര്‍ഷം: 40.68 ലക്ഷം

20 വര്‍ഷം (ആദ്യത്തെ 5 വര്‍ഷത്തെ കാലാവധി നീട്ടല്‍): 66.58 ലക്ഷം

25 വര്‍ഷം (രണ്ടാമത്തെ 5 വര്‍ഷത്തെ കാലാവധി നീട്ടല്‍): 1.03 കോടി

അതുകൊണ്ട് 1 കോടി രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ 25 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1.5 ലക്ഷം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കേണ്ടതുണ്ട്.

public provident fund scheme
പാന്‍ കാര്‍ഡ് ഇനി വേഗത്തില്‍, രണ്ടിന് പകരം നാല് പുതിയ ഫോമുകള്‍; അറിയേണ്ടതെല്ലാം

പിപിഎഫില്‍ നിന്ന് എങ്ങനെ പ്രതിമാസം 61,000 പെന്‍ഷന്‍ നേടാം?

പിപിഎഫ് നിക്ഷേപ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സാധിക്കും. ഉദാഹരണമായി 25 വര്‍ഷത്തിന് ശേഷം നിക്ഷേപം പൂര്‍ണ്ണമായും നിര്‍ത്തുന്നു എന്ന് കരുതുക. എങ്കിലും, ആ സമയത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ നിരക്കിന് അര്‍ഹനായിരിക്കും. പിപിഎഫ് പലിശ നിരക്ക് 7.1% ആയി തന്നെ തുടരുന്നു എന്ന് സങ്കല്‍പ്പിച്ചാല്‍, 61,000 രൂപ മാസ പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം:

പലിശ നിരക്ക്: പ്രതിവര്‍ഷം 7.1%

ലഭിക്കുന്ന വാര്‍ഷിക പലിശ: 1.03 കോടിയുടെ 7.1% = പ്രതിവര്‍ഷം 7.32 ലക്ഷം

പ്രതിമാസ വരുമാനം: 7.32 ലക്ഷത്തെ 12 മാസം കൊണ്ട് ഹരിച്ചാല്‍ = പ്രതിമാസം 60,989 രൂപ

ഇതിലൂടെ 1.03 കോടി രൂപയുടെ നിക്ഷേപം മാറ്റമില്ലാതെ നിലനില്‍ക്കുകയും, അതേസമയം ഓരോ മാസവും ഏകദേശം 61,000 പെന്‍ഷനായി നേടാനും സാധിക്കും.എന്നാല്‍ പിപിഎഫില്‍ നിന്ന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ മാത്രമേ തുക പിന്‍വലിക്കാന്‍ അനുവാദമുള്ളൂ. അതിനാല്‍, ഓരോ വര്‍ഷവും ലഭിക്കുന്ന പലിശ തുക ഒന്നിച്ച് പിന്‍വലിച്ച ശേഷം ആവശ്യാനുസരണം മാസം തോറും ഉപയോഗിക്കാവുന്നതാണ്.

public provident fund scheme
പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് ഉടമയാണോ?; ഇക്കാര്യം ചെയ്തില്ലെങ്കില്‍ ബുധനാഴ്ചയ്ക്ക് ശേഷം അക്കൗണ്ട് 'ക്ലോസ്' ആകും
Summary

public provident fund scheme, how to earn 61,000 as pension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com