സ്ഥിര നിക്ഷേപകര്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, പലിശയിളവ്, പ്രീ ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡ്; പുതിയ പദ്ധതികളുമായി പിഎന്‍ബി 

പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപകര്‍ക്കായി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപകര്‍ക്കായി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ പിഎന്‍ബി വണ്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് പലിശയിളവും പ്രഖ്യാപിച്ചു. കാല്‍ശതമാനത്തിന്റെ പലിശയിളവാണ് അനുവദിച്ചത്.

ബാങ്കിന്റെ ശാഖയില്‍ പോകാതെ തന്നെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം.  പിഎന്‍ബി വണില്‍ കയറി ഏതാനും ക്ലിക്കുകളും ഒറ്റ ഒടിപി നല്‍കലും നിര്‍വഹിച്ചാല്‍ ഓവര്‍ഡ്രാഫ്റ്റ് ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.

ഇതിന് പുറമേ പുതിയ ഫീച്ചറുകളുമായി പ്രീ ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡും ബാങ്ക് അവതരിപ്പിച്ചു. ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാസശമ്പളക്കാരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. പിഎന്‍ബി വണ്‍ ആപ്പിലൂടെ അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റുപേ, വിസ പ്ലാറ്റ്‌ഫോമുകളിലാണ് ഈ സേവനം ബാങ്ക് ലഭ്യമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com