ട്രെയിനില്‍ രാത്രിയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ല; വിലക്കി ഇന്ത്യന്‍ റെയില്‍വേ

രാത്രിയില്‍ ട്രെയിനില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നത് വിലക്കി ഇന്ത്യന്‍ റെയില്‍വേ
Railways Bans Mobile Charging At Night Inside Train Coaches
Railways Bans Mobile Charging At Night Inside Train Coachesai image
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: രാത്രിയില്‍ ട്രെയിനില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നത് വിലക്കി ഇന്ത്യന്‍ റെയില്‍വേ. രാത്രി 11 മണി മുതല്‍ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നത് വിലക്കിയത്. തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ നടപടി എന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ വിശദീകരണം.

ഈ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. അനധികൃതമായി രാത്രിയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു. സമീപകാലത്ത് മൊബൈല്‍ ഫോണുകള്‍ക്കോ പവര്‍ ബാങ്കുകള്‍ക്കോ തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ നടപടി.

നിര്‍ദ്ദിഷ്ട ആറു മണിക്കൂര്‍ സമയപരിധിയില്‍ കോച്ചുകളിലെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളിലേക്ക് വൈദ്യുതി എത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. യാത്രക്കാര്‍ ഉറങ്ങുമ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് ഇടുന്നത് പതിവാണ്. ഉറക്കത്തിലായിരിക്കുമ്പോള്‍ ഉപകരണങ്ങള്‍ അമിതമായി ചൂടാകുന്നതോ പുക വരുന്നതോ പലപ്പോഴും യാത്രക്കാര്‍ ശ്രദ്ധിക്കാറില്ല. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Railways Bans Mobile Charging At Night Inside Train Coaches
കൈ നിറയെ പണം, 8.50 ശതമാനം വരെ പലിശ; സീനിയര്‍ സിറ്റിസണ്‍സിന് തെരഞ്ഞെടുക്കാവുന്ന ബാങ്കുകള്‍, പട്ടിക അറിയാം
Railways Bans Mobile Charging At Night Inside Train Coaches
എന്‍പിഎസ് അക്കൗണ്ട് വേണോ?, ഇനി ബാങ്കില്‍ പോകേണ്ട!; ഡിജിറ്റല്‍ ആയി ചെയ്യാം, അറിയേണ്ടതെല്ലാം
Summary

Railways Bans Mobile Charging At Night Inside Train Coaches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com