

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്. എന്‍ആര്‍ഐകളുടെ വിദേശ കറന്‍സി നിക്ഷേപത്തിന്മേലുള്ള പലിശനിരക്ക് റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു. 2025 മാര്‍ച്ച് വരെ ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേയ്ക്കുള്ള വിദേശ കറന്‍സി നിക്ഷേപം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍ബിഐ നടപടി.
എന്‍ആര്‍ഐകള്‍ ഓപ്പണ്‍ ചെയ്യുന്ന ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് ഡെപ്പോസിറ്റിന്റെ (FCNR(B)) പലിശനിരക്ക് ആണ് വര്‍ധിപ്പിച്ചത്. ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് ഡെപ്പോസിറ്റി ഒരു ടേം ഡെപ്പോസിറ്റ് ആണ്. ഇന്ത്യയിലെ ബാങ്കുകളില്‍ വിദേശ കറന്‍സിയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ സൗകര്യം ഒരുക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. വെള്ളിയാഴ്ച മുതല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള പുതിയ ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് ഡെപ്പോസിറ്റ് എടുക്കുന്ന എന്‍ആര്‍ഐകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കത്തക്കവിധം പലിശനിരക്ക് ഉയര്‍ത്താനാണ് ആര്‍ബിഐ അനുമതി നല്‍കിയത്.
പലിശനിരക്ക് ഓവര്‍നൈറ്റ് ആള്‍ട്ടര്‍നേറ്റീവ് റഫറന്‍സ് റേറ്റ് (എആര്‍ആര്‍) പ്ലസ് 400 ബേസിക് പോയിന്റില്‍ കവിയാത്ത വിധം ഉയര്‍ത്താനാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവാദം നല്‍കിയത്. നിലവില്‍ ഇത് ഓവര്‍നൈറ്റ് ആള്‍ട്ടര്‍നേറ്റീവ് റഫറന്‍സ് റേറ്റ് ( എആര്‍ആര്‍) പ്ലസ് 250 ബേസിക് പോയിന്റ് ആണ്. മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശനിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 350 ബേസിക് പോയിന്റില്‍ നിന്ന് എആര്‍ആര്‍ പ്ലസ് 500 ബേസിക് പോയിന്റിലേക്കാണ് ഉയര്‍ത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates