എഫ്ഡിയേക്കാള്‍ നേട്ടം; ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട് 2034 പലിശനിരക്ക് ഉയര്‍ത്തി

കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട് 2034 (FRB 2034) പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
RBI raises Floating Rate Bond 2034 interest rate
RBI raises Floating Rate Bond 2034 interest rateFILE
Edited By:
Updated on: 
1 min read

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട് 2034 (FRB 2034) പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുന്‍ നിരക്കായ 6.45 ശതമാനത്തില്‍ നിന്ന് 7.26 ശതമാനമായാണ് ഉയര്‍ത്തിയത്. 0.81 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരേപോലെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് പുതിയ പലിശ നിരക്ക്.

നിക്ഷേപ കാലാവധിയുടനീളം ഒരേ നിരക്കില്‍ തുടരുന്നതിന് പകരം, കാലാകാലങ്ങളില്‍ മാറ്റം വരുത്താവുന്ന പലിശനിരക്ക് നേടാന്‍ ഈ ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നു. ഇതനുസരിച്ച് 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അടുത്ത ആറു മാസത്തേക്ക് 18,150 രൂപ പലിശ വരുമാനം നേടാം.

2022 ജനുവരിയിലാണ് ഈ ബോണ്ട് അവതരിപ്പിച്ചത്. 182 ദിവസത്തെ ട്രഷറി ബില്ലുകളുടെ വെയിറ്റഡ് ആവറേജ് യീല്‍ഡില്‍ (WAY) ഉണ്ടായ വര്‍ധനയാണ് ബോണ്ടിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. ഈ ബോണ്ടില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ പഴയ 6.45 ശതമാനം നിരക്കില്‍ ആറ് മാസത്തേക്ക് ഏകദേശം 16,125 രൂപയായിരുന്നു പലിശയായി ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ 7.26 ശതമാനം നിരക്കില്‍ ഇത് ഏകദേശം 18,150 രൂപയായിരിക്കും. അതായത് ആറുമാസ പലിശയിനത്തില്‍ 2,025 രൂപ അധികമായി ലഭിക്കും.

RBI raises Floating Rate Bond 2034 interest rate
ചൈനീസ് വ്യവസായി 'ഔട്ട്'; മുകേഷ് അംബാനി ഏഷ്യയിലെ നമ്പര്‍ വണ്‍ ധനികന്‍
RBI raises Floating Rate Bond 2034 interest rate
കുട്ടിയുടെ വിദ്യാഭ്യാസത്തിന് 30 ലക്ഷം രൂപയുടെ ഫണ്ട് വേണോ?; അറിയാം എല്‍ഐസിയുടെ മൂന്ന് കിടിലൻ പ്ലാനുകള്‍
Summary

RBI raises Floating Rate Bond 2034 interest rate by 81 basis points

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER