പണമില്ലെങ്കിലും ഇനി റീച്ചാര്‍ജ്ജ് ചെയ്യാം!; അടിയന്തര ഡാറ്റാ വായ്പ്പ അവതരിപ്പിച്ച് റിലയന്‍സ് ജിയോ 

'റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍' രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

അടിയന്തര ഡാറ്റാ വായ്പ്പ (എമര്‍ജന്‍സി ഡാറ്റാ ലോണ്‍) അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഫോണില്‍ ഉടനടി ഡാറ്റാ റീച്ചാര്‍ജ്ജ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. 'റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍' രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 

പുതിയ സംവിധാനത്തിന് കീഴില്‍ അഞ്ച് എമര്‍ജന്‍സി ഡാറ്റാ പാക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയും.11 രൂപ നിരക്കില്‍ ഒരു ജിബി ഡാറ്റയുടെ അഞ്ച് ലോണ്‍ പാക്കാണ് ലഭിക്കുക. മൈ ജിയോ ആപ്പിലൂടെയാണ് ഈ അടിയന്തര ഡാറ്റാ വായ്പ്പ സേവനം ലഭിക്കുക. 

പണം ഇല്ലാത്തപ്പോഴും തടസ്സമില്ലാതെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതാണ് ജിയോയുടെ പുതിയ സംവിധാനം. പല ഉപഭോക്താക്കള്‍ക്കും ഞൊടിയിടയില്‍ പണമടച്ച് ഡാറ്റ നേടാനുള്ള സാഹചര്യമില്ലെന്ന് മനസ്സിലാക്കിയാണ് പുതിയ സേവനം അവതരിപ്പിച്ചതെന്ന് ജിയോ അധികൃതര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER