

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.
നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും
എസ്‌ഐപി വഴി വെറും 100 രൂപയുടെ ലളിതമായ പ്രതിമാസ നിക്ഷേപം പോലും കാലക്രമേണ ഗണ്യമായ ഒരു മൂലധനം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കോമ്പൗണ്ടിങ് ആണ് എസ്ഐപിയുടെ കരുത്ത്. പ്രതിമാസം 10,000 രൂപ വീതം 30 വര്‍ഷത്തേക്ക് എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ ഏകദേശം 3 കോടി രൂപയായി വളരും. ഏകദേശം 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. ഓരോ വര്‍ഷവും നിക്ഷപത്തില്‍ പത്തുശതമാനം വീതം വര്‍ധന വരുത്തിയാല്‍ ഈ സമ്പാദ്യം ഏകദേശം 8 കോടി രൂപയായി ഉയരും. സ്റ്റെപ്പ്-അപ്പ് സ്ട്രാറ്റജി വഴിയാണ് നിക്ഷേപം ഉയര്‍ത്തേണ്ടത്. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ വലിയ തുകകള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഫലപ്രദം സ്ഥിരതയാര്‍ന്ന നിക്ഷേപവും ക്രമാനുഗതമായ വര്‍ധനയുമാണ്.
ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരതയ്ക്ക് വൈവിധ്യവല്‍ക്കരിക്കപ്പെട്ട ഒരു പോര്‍ട്ട്ഫോളിയോ അത്യാവശ്യമാണ്. വളര്‍ച്ചയ്ക്കായി ഇക്വിറ്റിയും (Equity), സുരക്ഷിതത്വത്തിനായി കടപ്പത്രവും (Debt), വൈവിധ്യത്തിനായി സ്വര്‍ണ്ണവും ചേര്‍ന്ന നിക്ഷേപ രീതിയാണ് നല്ലതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. നിക്ഷേപകര്‍ വിരമിക്കല്‍ കാലത്തോട് അടുക്കുമ്പോള്‍ ഇക്വിറ്റി നിക്ഷേപങ്ങള്‍ കുറയ്ക്കുകയും കടപ്പത്ര നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്ന് സമ്പാദ്യത്തെ സംരക്ഷിക്കാന്‍ ഈ മാറ്റം സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates