എത്തനോള്‍ ചേര്‍ക്കാത്ത പെട്രോളിന് രണ്ടു രൂപ അധിക നികുതി; അടുത്ത മാസം മുതല്‍ ഈടാക്കും

എത്തനോളോ മറ്റ് ജൈവ ഇന്ധനമോ കലര്‍ത്താത്ത പെട്രോളിന് രണ്ടു രൂപ അധിക നികുതി ഈടാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു മാസത്തേക്കു നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: എത്തനോളോ മറ്റ് ജൈവ ഇന്ധനമോ കലര്‍ത്താത്ത പെട്രോളിന് രണ്ടു രൂപ അധിക നികുതി ഈടാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു മാസത്തേക്കു നീട്ടി. നവംബര്‍ ഒന്നു മുതല്‍ പുതിയ നികുതി ഈടാക്കുമെന്ന് ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

ജൈവ ഇന്ധനം ചേര്‍ക്കാത്ത പെട്രോളിന് രണ്ടു രൂപ അധിക നികുതി ഈടാക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതല്‍ ഇതു നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനുള്ള സംവിധാനമൊരുക്കുന്നതിന് കമ്പനികള്‍ക്ക് സമയം നല്‍കുന്നതിന്റെ ഭാഗമായാണ് ഒരു മാസം കൂടി നീട്ടി നല്‍കിയത്. 

പത്തു ശതമാനം എത്തനോളാണ് രാജ്യത്ത് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്. ഇതുവരെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ഡീസലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തനോള്‍ ചേര്‍ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER