അഞ്ചു കോടി രൂപ കൊണ്ട് റിട്ടയര്‍മെന്റ് ജീവിതം അടിച്ചു പൊളിക്കാന്‍ കഴിയുമോ?, ഭാവിയില്‍ ഇത് പോരെന്ന് വിദഗ്ധര്‍; അറിയാം കാരണങ്ങള്‍

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും ബാധിക്കാതെ സുഖമായി ജീവിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും
RETIREMENT
RETIREMENTAI IMAGE
Edited By:
Updated on
2 min read

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും ബാധിക്കാതെ സുഖമായി ജീവിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ജോലി ചെയ്യുന്ന സമയത്ത് ഭാവിയിലെ സമ്പാദ്യത്തിനായി ചെറുതായെങ്കിലും മാസംതോറും പണം നീക്കിവെയ്ക്കാത്തവര്‍ ചുരുക്കമായിരിക്കും.

ഉദാഹരണമായി കഠിനാധ്വാനം ചെയ്തും യാത്രകളും ആഗ്രഹങ്ങളും മാറ്റിവെച്ചും ഒടുവില്‍ റിട്ടയര്‍മെന്റ് അക്കൗണ്ടില്‍ അഞ്ചു കോടി രൂപ സമ്പാദിച്ചു എന്ന് കരുതുക. ആ തുക കാണുമ്പോള്‍ സുരക്ഷിതത്വവും വലിയൊരു നേട്ടം കൈവരിച്ചതായും തോന്നാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് അപ്പുറം യഥാര്‍ഥത്തില്‍ ഈ തുകയ്ക്ക് ഇപ്പോഴത്തെ അതേ മൂല്യം ഉണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. വര്‍ഷങ്ങളോളം പണം സമ്പാദിക്കുമ്പോള്‍ പലരും വിട്ടുപോകുന്ന ഒരു പ്രധാന കാര്യമുണ്ട്. വാര്‍ഷിക പണപ്പെരുപ്പം.

ഇന്ത്യയിലെ ശരാശരി പണപ്പെരുപ്പ നിരക്കായ 6 ശതമാനം കണക്കാക്കിയാല്‍, 2056-ല്‍ ഈ 5 കോടി രൂപയുടെ യഥാര്‍ത്ഥ മൂല്യം (വാങ്ങല്‍ ശേഷി) വെറും 87 ലക്ഷം രൂപയായി ചുരുങ്ങും. 2066 ആകുമ്പോഴേക്കും അത് വെറും 49 ലക്ഷം രൂപ മാത്രമായി മാറുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഇതിലേക്ക് 10 മുതല്‍ 12 ശതമാനം വരെ വര്‍ദ്ധിക്കുന്ന ആരോഗ്യരംഗത്തെ പണപ്പെരുപ്പം കൂടി ചേര്‍ത്താല്‍, വിജയിച്ചു എന്ന് കരുതിയ തുക വെറുമൊരു താല്‍ക്കാലിക സ്റ്റോപ്പ് മാത്രമായി മാറിയെന്ന് കാണാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പേപ്പറില്‍ സമ്പാദ്യം കുറഞ്ഞിട്ടില്ലെങ്കിലും പണപ്പെരുപ്പം കാരണം വര്‍ഷം തോറും ഓരോ രൂപയായി അതിന്റെ യഥാര്‍ത്ഥ മൂല്യം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുകയാണ്.

നിലവില്‍ 30 വയസ്സുള്ള ഒരാള്‍ 60-ാം വയസ്സില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെറുമൊരു വലിയ തുക സമ്പാദിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കാര്യമില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ഭാവിയില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ കൂടി കണക്കിലെടുത്ത് വേണം പ്ലാന്‍ ചെയ്യാന്‍ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ന് പ്രതിമാസം 1 ലക്ഷം രൂപ ചെലവുള്ള കാര്യങ്ങള്‍ക്ക്, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മാസം 5.7 ലക്ഷം രൂപയിലധികം ആവശ്യമായി വരും. അതേ പലചരക്ക് സാധനങ്ങള്‍, അതേ മരുന്നുകള്‍, അതേ കറന്റ് ബില്ല്. എന്നാല്‍ വില അഞ്ചര ഇരട്ടിയിലധികം വര്‍ദ്ധിക്കാം. ഇന്ന് പ്രതിമാസം 1 ലക്ഷം രൂപ ചെലവുള്ള 30 വയസ്സുകാരനായ ഒരു വ്യക്തിക്ക് റിട്ടയര്‍മെന്റ് കാലത്തേക്ക് ഏകദേശം 18 മുതല്‍ 20 കോടി രൂപ വരെ ആവശ്യമായി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പണപ്പെരുപ്പത്തെ മറികടക്കാന്‍ കഴിയാത്ത ഫിക്‌സഡ് ഡെപ്പോസിറ്റുകളിലോ, ബോണ്ടുകളിലോ മാത്രം റിട്ടയര്‍മെന്റ് തുക മുഴുവന്‍ നിക്ഷേപിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു. ഓഹരി വിപണി, റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ പണപ്പെരുപ്പത്തിനനുസരിച്ച് നേട്ടം തരുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത് വെറുമൊരു ഊഹക്കച്ചവടമല്ല, മറിച്ച് നിലനില്‍പ്പിന്റെ ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

30-ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ച് 60 വയസ്സില്‍ സുഖകരമായ ഒരു റിട്ടയര്‍മെന്റ് ജീവിതം നയിക്കണമെങ്കില്‍ പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് കുറഞ്ഞത് 15 മുതല്‍ 18 കോടി രൂപയെങ്കിലും ആവശ്യമാണ്. 55 മുതല്‍ 85 വയസ്സ് വരെയുള്ള ദീര്‍ഘകാലത്തേക്ക് ആവശ്യമായ വരുമാനം കണ്ടെത്താനായി റിട്ടയര്‍മെന്റ് ഫണ്ട് കൂടുതല്‍ വേഗത്തില്‍ വളര്‍ത്തേണ്ടതുമുണ്ട്. 30 വര്‍ഷത്തിന് ശേഷമുള്ള ഒരു റിട്ടയര്‍മെന്റ് ലക്ഷ്യത്തിനായി, ആദ്യ വര്‍ഷങ്ങളില്‍ ഇക്വിറ്റികള്‍ക്ക് തന്നെയായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. സ്ഥിരതയ്ക്കും വൈവിധ്യവല്‍ക്കരണത്തിനുമായി ഡെബ്റ്റ് , പ്രൊവിഡന്റ് ഫണ്ടുകള്‍, സ്വര്‍ണം തുടങ്ങിയ മറ്റ് അസറ്റ് ക്ലാസുകളും ഉള്‍പ്പെടുത്തുക. മുന്‍വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഫണ്ടുകളുടെ പിന്നാലെ മാത്രം പോകാതെ, ശരിയായ അസറ്റ് അലോക്കേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കൂടുതല്‍ പ്രധാനമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

RETIREMENT
ലിസ്റ്റിങ്ങില്‍ വന്‍ കുതിപ്പ്, പിന്നെ തിരിച്ചടി; മൂന്ന് ദിവസത്തിനിടെ സ്‌പേസ്എക്സിന് നഷ്ടം 60,000 കോടി ഡോളര്‍
RETIREMENT
ടെലിഗ്രാം തിരികെ എത്തി, പ്ലേസ്റ്റോറില്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍; പക്ഷേ...
Summary

Rs 5 crore enough for retirement? Here's why its real value could fall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com