മാസം 5000 vs 10,000; സുകന്യ സമൃദ്ധി യോജനയില്‍ റിട്ടേണ്‍ എത്ര?, കണക്ക്

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റ് ഭാവി ആവശ്യങ്ങള്‍ക്കുമായി പണം സ്വരൂപിക്കുന്നതിനുള്ള മികച്ച വഴിയാണ് സുകന്യ സമൃദ്ധി യോജന.
 Sukanya Samriddhi Yojana
Sukanya Samriddhi Yojanafile
Edited By:
Updated on: 
1 min read

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റ് ഭാവി ആവശ്യങ്ങള്‍ക്കുമായി പണം സ്വരൂപിക്കുന്നതിനുള്ള മികച്ച വഴിയാണ് സുകന്യ സമൃദ്ധി യോജന. മാസംതോറും നിശ്ചിത തുക മാറ്റിവെച്ചാല്‍ ഭാവിയില്‍ വലിയൊരു തുക സമ്പാദിക്കാന്‍ ഇതുവഴി സാധിക്കും. മികച്ച റിട്ടേണ്‍ ആണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

സുകന്യ സമൃദ്ധി യോജനയില്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. നിലവില്‍ 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. ആദ്യത്തെ 15 വര്‍ഷത്തേയ്ക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് ഇതിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. അതായത് 21 വര്‍ഷം കഴിഞ്ഞാല്‍ പണം പിന്‍വലിക്കാം. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാന്‍ അനുവദിക്കും. പെണ്‍കുട്ടിക്ക് 18 വയസ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ആദ്യ പതിനഞ്ച് വര്‍ഷമാണ് നിക്ഷേപിക്കേണ്ടത്. തുടര്‍ന്നുള്ള ആറുവര്‍ഷം ഈ തുക അക്കൗണ്ടില്‍ കിടന്ന് തന്നെ വളരും. പത്തുവയസു വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉദാഹരണമായി മാസം അയ്യായിരം രൂപ വീതം നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇത്തരത്തില്‍ 15 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപിക്കുന്ന തുക ഒന്‍പത് ലക്ഷം രൂപയാണ്. 15 വര്‍ഷത്തിന് ശേഷം നിക്ഷേപിക്കേണ്ടതില്ല. എന്നാല്‍ കാലാവധിയായ 21 വര്‍ഷം വരെയുള്ള ആറു വര്‍ഷം അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിച്ചുകൊണ്ടേയിരിക്കും. കാലാവധി കഴിയുമ്പോള്‍ 27.73 ലക്ഷം രൂപയാണ് കൈയില്‍ കിട്ടുക. നിലവിലെ 8.2 ശതമാനം പലിശനിരക്ക് അനുസരിച്ചാണ് ഈ കണക്കുകൂട്ടല്‍. അതായത് നിക്ഷേപിച്ച 9 ലക്ഷത്തിന് പുറമേ പലിശയിനത്തില്‍ 18.73 ലക്ഷം രൂപ കൂടി കിട്ടുമെന്ന് സാരം.

ഇനി മാസം നിക്ഷേപിക്കുന്ന തുക 10,000 രൂപയാണെങ്കില്‍ മൊത്തം 18 ലക്ഷം രൂപയുടെ നിക്ഷേപം ആണ് വരിക. കാലാവധി കഴിയുമ്പോള്‍ 55.46 ലക്ഷം രൂപയാണ് കൈയില്‍ കിട്ടുക. അതായത് പലിശയിനത്തില്‍ മാത്രം 37.76 ലക്ഷം രൂപയാണ് കിട്ടുക.

 Sukanya Samriddhi Yojana
എണ്ണവില അഞ്ചുമാസത്തെ ഉയര്‍ന്ന നിലയില്‍; 110 ഡോളര്‍ കടന്നു, ഇന്ധനവില കൂടുമോ?
 Sukanya Samriddhi Yojana
കുറഞ്ഞ നിക്ഷേപ പരിധി 100 രൂപ, കെഎസ്എഫ്ഇയുടെ സുഗമ നിക്ഷേപ പദ്ധതി; ചിട്ടിയുള്ളവര്‍ക്ക് കൂടുതല്‍ സേവനം
Summary

Rs 5,000 vs Rs 10,000 Monthly in Sukanya Samriddhi Yojana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com