രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്
 Sensex down
Sensex downai image
Edited By:
Updated on: 
1 min read

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

എണ്ണവില ഉയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതാണ് വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. അതിനിടെ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ 5300 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്.

ഏഷ്യന്‍ വിപണിയിലെ ഇടിവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഏഷ്യന്‍ വിപണിയെ ബാധിച്ചത്. അത്തരത്തില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായാല്‍ ബോണ്ട് യീല്‍ഡ് വര്‍ധിക്കാനും ഇടയാക്കും. ഇതും നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 96.13ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതാണ് രൂപ താഴാന്‍ കാരണം. പ്രധാനമായി എച്ച്ഡിഎഫ്ഡി ബാങ്ക്, റിലയന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് നഷ്ടം നേരിടുന്നത്.

 Sensex down
സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്
 Sensex down
അഞ്ചുവര്‍ഷം കൊണ്ട് രണ്ടര ലക്ഷം രൂപ റിട്ടേണ്‍; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍
Summary

Rupee falls 16 paise to 96.13 against US dollar, Sensex down 600 pts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com