രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 96ലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു, എണ്ണവില 113 ഡോളറിന് മുകളില്‍

ഓഹരി വിപണിയില്‍ ഇടിവ്
share market
share marketAi image
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77,000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.

എണ്ണവില ഉയരുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി യുഎഇയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണവും ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ പുനരാരംഭിച്ചതും അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുതിക്കുകയാണ്. നിലവില്‍ ബാരലിന് 113 ഡോളറിന് മുകളിലാണ് ക്രൂഡ് വില.

share market
റിവേഴ്‌സിട്ട് സ്വര്‍ണവില; പവന് 320 രൂപ കുറഞ്ഞു

എണ്ണ വില ഉയരുന്നത് രൂപയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 20 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. നിലവില്‍ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. 95.43 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. പ്രധാനമായി ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ലാര്‍സന്‍, ട്രെന്‍ഡ് ഓഹരികളാണ് നഷ്ടം നേരിടുന്നത്.

share market
റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
Summary

Rupee falls 20 paise to 95.43 against US dollar in early trade,Sensex down 300 pts, Nifty below 24,050

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com