ഇന്നും കൂപ്പുകുത്തി രൂപ, 9 പൈസയുടെ നഷ്ടം, 86 കടക്കുമോ?; ഓഹരി വിപണി നേട്ടത്തില്‍

ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു
Rupee falls again
85.73ലേക്ക് കൂപ്പുകുത്തി രൂപപ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.73 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ ബാധിക്കുന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വിപണിയുടെ തുടക്കത്തില്‍ 242 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഒഎന്‍ജിസി ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. സണ്‍ ഫാര്‍മ, എന്‍ടിപിസി, അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER