രൂപ എങ്ങോട്ട്?, റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി; 13 പൈസയുടെ നഷ്ടം, ഓഹരി വിപണി നേട്ടത്തില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു
Rupee weakens to record low
രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 13 പൈസയുടെ നഷ്ടത്തോടെ 84.73 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ റിപ്പോര്‍ട്ടുകളും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

ഇന്ന് 84.59 എന്ന നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. തുടക്കത്തില്‍ രണ്ടു പൈസയുടെ നേട്ടം ഉണ്ടാക്കിയെങ്കിലും പിന്നീട് കൂപ്പുകുത്തുന്നതാണ് കണ്ടത്. 13 പൈസയോടെ നഷ്ടത്തോടെ 84.73 എന്ന നിലയിലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച ഡോളറിനെതിരെ 84.60 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.

ഉല്‍പ്പാദന മേഖല നവംബറില്‍ 11 മാസത്തെ താഴ്ന്ന നിലയില്‍ എത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിന് പുറമേ അസംസ്‌കൃത എണ്ണ വില ഉയരുമെന്ന സൂചനകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.

അതേസമയം ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. 445 പോയിന്റ് നേട്ടത്തോടെ ബിഎസ്ഇ സെന്‍സെക്‌സ് 80000ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 80,248 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24276 പോയിന്റിലേക്ക് ഉയര്‍ന്നു. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com