രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 21 പൈസയുടെ ഇടിവ്; സെന്‍സെക്‌സ് 400 പോയിന്റ് നഷ്ടത്തില്‍, യുദ്ധ ഭീതിയില്‍ വിപണി

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍.
Rupee fall
Rupee fallfile
Updated on
1 min read

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 21 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 96.17ലേക്കാണ് രൂപ താഴ്ന്നത്. വെള്ളിയാഴ്ചയാണ് ആദ്യമായി രൂപ 96 കടന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 110 ഡോളര്‍ കടന്ന പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം ദുര്‍ബലമായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന് സൂചന നല്‍കി ഇറാനെതിരെ സൈനിക നീക്കത്തിന് അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് എണ്ണ വില കുതിക്കാന്‍ കാരണം. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് വീണ്ടും യുദ്ധഭീതി ജനിപ്പിച്ചത്.

Rupee fall
എണ്ണവില കുതിക്കുന്നു, 110 ഡോളറിന് മുകളില്‍; സ്വര്‍ണവില താഴേക്ക്, 1,15,000ല്‍ താഴെ

അതിനിടെ ഓഹരി വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്്‌സ് 800 പോയിന്റ് ഉയര്‍ന്നുവെങ്കിലും പിന്നീട് ഇടിവ് രേഖപ്പെടുത്തുന്നതാണ് കണ്ടത്. നിലവില്‍ 400 പോയിന്റ് താഴെയാണ് സെന്‍സെക്‌സ്. ടാറ്റ സ്റ്റീല്‍ അഞ്ചുശതമാനമാണ് ഇടിഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാള്‍ മോശം നാലാം പാദ ഫലമാണ് ടാറ്റ സ്റ്റീലിന്റേതായി പുറത്തുവന്നത്. ഇതാണ് ടാറ്റ സ്റ്റീല്‍ ഓഹരി ഇടിയാന്‍ കാരണം. പവര്‍ ഗ്രിഡ് 4.1 ശതമാനമാണ് താഴ്ന്നത്. എസ്ബിഐ, ശ്രീറാം ഫിനാന്‍സ് ഓഹരികളും നഷ്ടം നേരിട്ടു. അതേസമയം ഐടി ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Rupee fall
സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍
Summary

Rupee hits record low, falls by 21 paise; Sensex loses 400 points

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com