ഒറ്റദിവസത്തെ ഏറ്റവും വലിയ കുതിപ്പ്, രൂപയ്ക്ക് 122 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 2000 പോയിന്റ് മുന്നേറി

ഡോളറിനെതിരെ ഒരു വ്യാപാര ദിനത്തിലെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച് രൂപ
indian Rupee
indian Rupeeപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഡോളറിനെതിരെ ഒരു വ്യാപാര ദിനത്തിലെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച് രൂപ. ഇന്ന് 122 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ 90.27 രൂപയായി ഉയര്‍ന്നാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ആണ് രൂപയ്ക്ക് കരുത്തായത്. ഡോളറിനെതിരെ 1.5 ശതമാനത്തിന്റെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. കഴിഞ്ഞദിവസമാണ് വ്യാപാര കരാറില്‍ ഇന്ത്യയുമായി ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് രൂപയിലും പ്രതിഫലിക്കുകയായിരുന്നു.

indian Rupee
15 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം

ഓഹരി വിപണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെന്‍സെക്‌സ് 2072 പോയിന്റ് മുന്നേറിയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി. അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, പവര്‍ ഗ്രിഡ്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടെക് മഹീന്ദ്ര, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

indian Rupee
ഇനി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് നികുതി ബാധ്യത; അറിയാം ഇളവ് ലഭിക്കുന്ന മൂന്ന് സ്‌കീമുകള്‍
Summary

Rupee jumps 122 paise, Stock markets cheer India-US trade deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com