കുതിച്ചുകയറി രൂപ, രണ്ടുദിവസത്തിനിടെ 90 പൈസയുടെ നേട്ടം; ഓഹരി വിപണിയിലും മുന്നേറ്റം, സെന്‍സെക്‌സ് 82,000ന് മുകളില്‍| indian rupee

ഡോളറിനെതിരെ ശക്തമായി മുന്നേറി രൂപ
 indian rupee
indian rupeeപ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി മുന്നേറി രൂപ ( indian rupee). വ്യാപാരത്തിന്റെ തുടക്കത്തില്‍ 40 പൈസയുടെ നേട്ടത്തോടെ 85.05ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ദുര്‍ബലമായതും ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് രൂപയ്ക്ക് തുണയായത്.

വെള്ളിയാഴ്ച 50 പൈസയുടെ നേട്ടത്തോടെ 85.45 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ന് വീണ്ടും രൂപ കരുത്തു കാട്ടുകയായിരുന്നു. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് പുറമേ കേന്ദ്രസര്‍ക്കാരിന് റെക്കോര്‍ഡ് തലത്തില്‍ ഡിവിഡന്റ് നല്‍കുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനവും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനിടെ എണ്ണവില ഉയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 64.99 ഡോളര്‍ എന്ന നിലയിലേക്കാണ് ഉയരുന്നത്.

അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലാണ്. സെന്‍സെക്‌സ് വീണ്ടും 82000ന് മുകളില്‍ എത്തി. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് വ്യാപാരം തുടരുന്നത്. എല്ലാ സെക്ടറുകളും നേട്ടത്തിന്റെ പാതയിലാണ്. പ്രധാനമായി പൊതുമേഖല ബാങ്കുകള്‍, മെറ്റല്‍ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹിന്‍ഡാല്‍കോ എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER