കൂപ്പുകുത്തി രൂപ, 32 പൈസയുടെ നഷ്ടം, എണ്ണവില 95 ഡോളര്‍ കടന്നു; ഓഹരി വിപണി നേട്ടത്തില്‍ തന്നെ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്.
indian Rupee
രൂപയ്ക്ക് 32 പൈസയുടെ നഷ്ടംഫയൽ
Edited By:
Updated on: 
1 min read

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 92.55ലേക്കാണ് രൂപ ഇടിഞ്ഞത്. എണ്ണവില വര്‍ധനയും എഐ വ്യാപാരം സ്ഥിരതയിലേക്ക് നീങ്ങുന്നതുമാണ് രൂപയ്ക്ക് വിനയായത്.

അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ആയ ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 95 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചത് അടക്കമുള്ള വിഷയങ്ങളാണ് എണ്ണവില ഉയരാന്‍ കാരണം. ഇത്തരം ആക്രമണങ്ങള്‍ എണ്ണവിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഓഹരി വിപണി നേട്ടത്തിന്റെ പാതയിലാണ്. വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിക്ക് കരുത്തായത്.ഇന്നലെ 4479 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

indian Rupee
എസ്‌ഐപിയില്‍ എത്ര രൂപ നിക്ഷേപിക്കണം?, ഒഴിവാക്കേണ്ട നാലു തെറ്റുകള്‍; അറിയാം തുടക്കക്കാര്‍ക്കുള്ള സ്ട്രാറ്റജി
indian Rupee
'വില്ലന്‍' എഐ; ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെക് കമ്പനികള്‍ പിരിച്ചുവിട്ടത് 61,266 ജീവനക്കാരെ
Summary

Rupee opens 32 paise lower, sensex rises, oil price hike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER