കുതിച്ചുയര്‍ന്ന് രൂപ, 130 പൈസയുടെ നേട്ടം; ഓഹരി വിപണിയില്‍ കറുത്ത തിങ്കളാഴ്ച, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞു

ഡോളറിനെതിരെ രൂപയ്ക്ക് വന്‍മുന്നേറ്റം
Rupee rebounds 128 paise
Rupee rebounds 128 paiseഫയൽ
Updated on
1 min read

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വന്‍മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 93.59ലേക്കാണ് രൂപ തിരിച്ചുകയറിയത്. റെക്കോര്‍ഡ് താഴ്ചയായ 94.85ല്‍ നിന്ന് 1.3 ശതമാനത്തിന്റെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്.

വെള്ളിയാഴ്ച രൂപ 89 പൈസയുടെ നഷ്ടമാണ് നേരിട്ടത്. ഓണ്‍ഷോര്‍ ഡെലിവറി മാര്‍ക്കറ്റില്‍ ബാങ്കുകളുടെ നെറ്റ് ഓപ്പണ്‍ പൊസിഷന്‍ 10 കോടി ഡോളറായി റിസര്‍വ് ബാങ്ക് കുറച്ചതിന് പിന്നാലെയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഊഹക്കച്ചവടം തടഞ്ഞ് രൂപയ്ക്ക് സ്ഥിരത കൈവരിക്കാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തിയത്.

Rupee rebounds 128 paise
ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്

അതിനിടെ ഓഹരി വിപണിയില്‍ ഇന്ന് കറുത്ത തിങ്കളാഴ്ചയാണ്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. 73,000ല്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 115 ഡോളര്‍ കടന്ന് കുതിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ആക്‌സിസ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഗ്രാസിം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Rupee rebounds 128 paise
മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,000 രൂപ; അറിയാം ഈ സ്‌കീം
Summary

Rupee rebounds 128 paise from all-time low, Black Monday: Sensex crashes 1,000 pts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com