എണ്ണവില 80 ഡോളറില്‍ താഴെ; ഓഹരി വിപണിയില്‍ നാലാം ദിവസവും റാലി, രൂപയ്ക്കും നേട്ടം

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം
share market
share marketഫയൽ
Edited By:
Updated on
1 min read

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 347 പോയിന്റ് നേട്ടത്തോടെ 77,000ന് മുകളില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.

അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ താഴ്ന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി. കുറച്ചുനാളുകള്‍ക്ക് ശേഷം ആദ്യമായാണ് എണ്ണവില 80 ഡോളറില്‍ താഴെ എത്തുന്നത്. ട്രെന്‍ഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടൈറ്റന്‍, ഭാരതി എയര്‍ടെല്‍ എന്നിവരാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

share market
മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 10 പൈസയുടെ നേട്ടത്തോടെ 94.50ലാണ് രൂപ ക്ലോസ് ചെയ്തത്. ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയും എന്നതടക്കമുള്ള അനുകൂല ഘടകങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്.

share market
ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍
Summary

Rupee rises 10 paise, Stock markets extend rally to 4th day as easing crude oil prices fuel buying

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com