

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. 13 പൈസയുടെ വര്‍ധനയോടെ 95.63ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റവും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് രൂപയ്ക്ക് കരുത്തായത്. ഇതിന് പുറമേ പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്രബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയവും രൂപയ്ക്ക് ശക്തി പകര്‍ന്നു. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ നയ പ്രഖ്യാപനത്തിന് പിന്നാലെ ഡോളര്‍ ദുര്‍ബലമായതാണ് മുന്നോട്ടുള്ള കുതിപ്പിന് രൂപയ്ക്ക് ഇന്ധനം പകര്‍ന്നത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെയുള്ള പരിധി തുടരാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്.
ഇന്നലെ ആറു പൈസയുടെ നേട്ടത്തോടെ 95.76ലാണ് രൂപ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം ഏകദേശം ഒരു രൂപയിലധികമാണ് മുന്നേറിയത്. ഇതിന് പുറമേ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെ തന്നെ നില്‍ക്കുന്നതും രൂപയ്ക്ക് കരുത്തായി.
അതിനിടെ ഓഹരി വിപണിയും ഇന്ന് നേരിയ നേട്ടത്തിലാണ്. കഴിഞ്ഞ ദിവസത്തെ പോലെ ഐടി സൂചികയില്‍ ഉണ്ടായ മുന്നേറ്റം തന്നെയാണ് ഇന്നും വിപണിയില്‍ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ അള്‍ട്രാ ടെക് സിമന്റ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് നേട്ടം സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates