

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നേട്ടത്തോടെ 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നത് അടക്കമുള്ള അനുകൂല ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
കഴിഞ്ഞ ദിവസം ഏഴു പൈസയുടെ നേട്ടത്തോടെ 85.55 എന്ന നിലയിലാണ് രൂപ വിനിമയം അവസാനിച്ചത്. വിയറ്റ്‌നാമുമായുള്ള അമേരിക്കയുടെ വ്യാപാര കരാര്‍ സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന് പ്രതീക്ഷ നല്‍കുന്നത്. ജൂലൈ ഒന്‍പത് എന്ന സമയപരിധിക്ക് മുന്‍പ് ഇത്തരത്തില്‍ നിരവധി കരാറുകളില്‍ അമേരിക്ക ഏര്‍പ്പെടുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും കുറഞ്ഞു. 0.38 ശതമാനം ഇടിവോടെ ബാരലിന് 68.54 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞത്.
അതേസമയം ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റം ദൃശ്യമല്ല. നേരിയ നേട്ടത്തോടെയാണ് ബിഎസ്ഇ സെന്‍സെക്‌സിലും നിഫ്റ്റിയിലും വ്യാപാരം തുടരുന്നത്. ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
Rupee rises 21 paise against US dollar in early trade
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates