വീണ്ടും കുതിച്ച് രൂപ; 44 പൈസയുടെ നേട്ടം, 95ല്‍ താഴെ; എണ്ണവില 106 ഡോളറിന് മുകളില്‍, ഐടി ഓഹരികളില്‍ റാലി

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു
Rupee rises
Rupee risesfile
Edited By:
Updated on: 
1 min read

മുംബൈ: ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 44 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 94.92ലേക്കാണ് രൂപ മുന്നേറിയത്.

രൂപയുടെ മൂല്യം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് കരുത്തായത്. ഡോളര്‍ ആവശ്യകത കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു റിസര്‍വ് ബാങ്ക് ഇടപെടല്‍. മൂന്ന് ദിവസത്തിനിടെ രൂപയുടെ മൂല്യത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രൂപയുടെ വിനിമയത്തിലുള്ള ഊഹക്കച്ചവടം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുമായിരുന്നു റിസര്‍വ് ബാങ്ക് ഇടപെടല്‍.ചൊവ്വാഴ്ച 42 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്.

അതേസമയം ആഗോള വിപണിയില്‍ എണ്ണവില കുതിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 106 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണം.

ഇന്നലെ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് കാര്യമായ മുന്നേറ്റം ഇല്ല. നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം തുടരുന്നത്. ഐടി ഓഹരികളിലെ റാലിയാണ് വിപണിയെ പിടിച്ചുനിര്‍ത്തുന്നത്. സെന്‍സെക്‌സ് കമ്പനികളില്‍ ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര, മാരുതി, എച്ച്ഡിഎഫ്ഡി ബാങ്ക് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ചൊവ്വാഴ്ച സെന്‍സെക്‌സ് 1109 പോയിന്റ് ആണ് കുതിച്ചത്.

Rupee rises
സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍ തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല്‍ താഴെ
Rupee rises
എസ്‌ഐപിയാണോ ആര്‍ഡിയാണോ നല്ലത്?, അഞ്ചു വര്‍ഷത്തെ ലക്ഷ്യത്തിന് അനുയോജ്യമായ ഓപ്ഷന്‍ ഏത്?; താരതമ്യം
Summary

Rupee rises 44 paise, Markets recover early losses, oil price rising

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com