കൂപ്പുകുത്തി രൂപ; ഡോളറിനെതിരെ 32 പൈസയുടെ നഷ്ടം, ഓഹരി വിപണിയിലും ഇടിവ്

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ
Rupee slumps 32 paise
Rupee slumps 32 paisefile
Edited By:
Updated on
1 min read

മുംബൈ: ഡോളറിനെതിരെ കൂപ്പുകുത്തി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 95.57ലേക്കാണ് രൂപ താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്തതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്.

ഇതിന് പുറമേ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്നലെ 16 പൈസയുടെ നേട്ടത്തോടെ 95.25ലാണ് രൂപ ക്ലോസ് ചെയ്തത്.ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ യുദ്ധം പുനാരാരംഭിച്ചത് ഏറെ ആശങ്കയോടെയാണ് ആഗോള വിപണി കാണുന്നത്. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിലേക്ക് അടുക്കുകയാണ്. ഇതാണ് പ്രധാനമായി ഇന്ന് രൂപയെ ബാധിച്ചത്.

Rupee slumps 32 paise
ഒരു ലക്ഷത്തില്‍ താഴേക്ക് ഇടിയുമോ?; സ്വര്‍ണവില ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 358 പോയിന്റ് ആണ് താഴ്ന്നത്. എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Rupee slumps 32 paise
അമേരിക്ക- ഇറാന്‍ യുദ്ധം; കുതിച്ചുയര്‍ന്ന് എണ്ണവില, 95 ഡോളറിലേക്ക്, ഇന്ധനവില കൂടുമോ?
Summary

Rupee slumps 32 paise, Stock markets drop in early trade on escalating US-Iran tensions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com