ഗ്രാമീണ ഇന്ത്യയില്‍ ദാരിദ്ര്യം കുറയുന്നു, ആദ്യമായി അഞ്ചുശതമാനത്തില്‍ താഴെ; രണ്ടു കാരണങ്ങള്‍

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യ അനുപാതം ആദ്യമായി അഞ്ചുശതമാനത്തില്‍ താഴെ എത്തിയതായി എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
Rural poverty falls below 5% for the first time in FY24
4.86 ശതമാനമായാണ് ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യ അനുപാതം കുറഞ്ഞത്
Updated on
1 min read

ന്യൂഡല്‍ഹി: ഗ്രാമീണ ഇന്ത്യയില്‍ ദാരിദ്ര്യം കുറയുന്നതായി റിപ്പോര്‍ട്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യ അനുപാതം ആദ്യമായി അഞ്ചുശതമാനത്തില്‍ താഴെ എത്തിയതായി എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 4.86 ശതമാനമായാണ് താഴ്ന്നത്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 7.2 ശതമാനമായിരുന്നു. 2011-12ലെ 25.7 ശതമാനത്തില്‍ നിന്നാണ് ഗ്രാമീണ മേഖലയില്‍ ഇത്രയും വലിയ പുരോഗതി ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വിവിധ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നേരിട്ട് കൈമാറുന്നത് വര്‍ധിച്ചതോടെ വരുമാനത്തില്‍ നഗര- ഗ്രാമീണ വിടവ് കുറഞ്ഞതാണ് ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതിന്റെ ഫലമായി ഗ്രാമീണമേഖലയില്‍ ചെലവഴിക്കല്‍ വര്‍ധിച്ചു. ഇത് ഗ്രാമീണ മേഖലയുടെ ഉണര്‍വിന് കരുത്തുപകര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2024 സാമ്പത്തികവര്‍ഷത്തില്‍ നഗരപ്രദേശങ്ങളില്‍ ദാരിദ്ര്യം 4.09 ശതമാനമായി കുറഞ്ഞു. മുന്‍ സാമ്പത്തികവര്‍ഷം ഇത് 4.6 ശതമാനമായിരുന്നു. 2021 ലെ സെന്‍സസ് പൂര്‍ത്തിയാകുകയും പുതിയ ഗ്രാമീണ നഗര ജനസംഖ്യ കണക്കുകള്‍ പുറത്തുവരികയും ചെയ്യുമ്പോള്‍ ദാരിദ്ര്യ അനുപാതത്തില്‍ നേരിയ മാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ട്. നഗര ദാരിദ്ര്യം ഇനിയും കുറയുമെന്ന് വിശ്വസിക്കുന്നു. മൊത്തത്തിലുള്ള ദാരിദ്ര്യ അനുപാതം നാലുമുതല്‍ 4.5 ശതമാനം വരെ പരിധിയിലായിരിക്കാമെന്നും കടുത്ത ദാരിദ്ര്യം ഏതാണ്ട് വളരെ കുറവായിരിക്കുമെന്നും എസ്ബിഐ റിസര്‍ച്ച് അനുമാനിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതല്‍ നഗരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. ഇത് ഗ്രാമ-നഗര പ്രദേശങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ഗ്രാമീണമേഖലയിലെ വരുമാന അസമത്വം കുറയ്ക്കുന്നതിനും കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023-24 ല്‍ ഗ്രാമ-നഗര ഉപഭോഗ വിടവ് 69.7 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ 71.2 ശതമാനത്തില്‍ നിന്നാണ് ഈ പുരോഗതി. ഒരു ദശാബ്ദം മുമ്പ് ഇത് 83.9 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com