ഇനി ഉപ്പും സ്‌പൈസിയും പ്രശ്‌നമല്ല, മധുരം പൊള്ളിക്കും; പോപ്‌കോണിന്റെ പുതുക്കിയ നികുതി ഘടന അറിയാം, ക്രീം ബണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

പോപ്‌കോണിന് ചരക്കു സേവന നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് നീണ്ടക്കാലമായി നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് പരിഹാരം
popcorn
Popcorn Tax reducedഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: പോപ്‌കോണിന് ചരക്കു സേവന നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് നീണ്ടക്കാലമായി നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് പരിഹാരം. ബുധനാഴ്ച നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം പോപ്‌കോണിന്റെ ലളിതമായ നികുതി ഘടന അംഗീകരിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ഉപ്പ് ചേര്‍ത്ത ലൂസ് പോപ്‌കോണിന് അഞ്ചുശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. പായ്ക്ക് ചെയ്തതിന് 12 ശതമാനവും കാരമലിന് 18 ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തിയത്. നികുതി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പോപ്കോണ്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയത്. പോപ്‌കോണിന് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കി ആശയക്കുഴപ്പം പരിഹരിക്കാനാണ് ഇത്തവണ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ലളിതമായ നികുതി ഘടന അവതരിപ്പിച്ചത്.

ഇതനുസരിച്ച് ഉപ്പ് ചേര്‍ത്തതോ അല്ലെങ്കില്‍ സ്‌പൈസി ആയിട്ടുള്ളതോ ആയ പോപ്‌കോണിന് അഞ്ചുശതമാനം ജിഎസ്ടിയാണ് ഈടാക്കുക. ലൂസ് ആയിട്ടാണോ പായ്ക്ക് ചെയ്തിട്ടാണോ വില്‍ക്കുന്നത് എന്ന് നോക്കാതെയാണ് നികുതി ഏകീകരിച്ചത്. അതേസമയം കാരമല്‍ പോപ്കോണിന് 18 ശതമാനം നികുതി തുടരും. കാരണം ഇതില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ മധുരപലഹാരത്തിന്റെ പരിധിയിലാണ് ഇത് വരുന്നത്. അതായത് പഞ്ചസാര ചേര്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി ചുമത്തിയിരിക്കുന്നത്.

popcorn
വ്യക്തിഗത ഇന്‍ഷുറന്‍സിന് നികുതി ഇല്ല, പലചരക്കിന്റെയും ചെരുപ്പുകളുടെയും തുണിത്തരങ്ങളുടെയും മരുന്നുകളുടെയും വില കുറയും; പട്ടിക ഇങ്ങനെ

നിലവിലുള്ള 5%, 12%, 18%, 28% എന്നീ നാല് നിരക്കുകളില്‍ നിന്ന് 5%, 18% എന്നീ രണ്ട് പ്രാഥമിക സ്ലാബുകളിലേക്ക് മാറാനാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഇതോടെ ഒട്ടനവധി ഉല്‍പ്പന്നങ്ങളുടെ വില കുറയാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. നേരത്തെ, പേസ്ട്രീ എന്ന നിലയില്‍ ക്രീം ബണ്ണുകള്‍ക്ക് 18 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. കൗണ്‍സിലിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച് ക്രീം ബണ്ണുകള്‍ക്ക് വില കുറയും. 5% സ്ലാബിന് കീഴിലേക്കാണ് ക്രീം ബണ്ണിനെ കൊണ്ടുവന്നിരിക്കുന്നത്.

popcorn
ജിഎസ്ടി പരിഷ്‌കരണത്തില്‍ കോളടിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, രൂപയ്ക്കും നേട്ടം
Summary

Salted Or Caramel? GST Council Clears Confusion Over Popcorn Taxes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com