‌എസ്ബിഐ ഓൺലൈൻ സേവനങ്ങൾക്ക് ഇന്ന് തടസം നേരിടും 

നവംബർ 22 ഞായറാഴ്ച ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്
‌എസ്ബിഐ ഓൺലൈൻ സേവനങ്ങൾക്ക് ഇന്ന് തടസം നേരിടും 
Updated on
1 min read

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്. ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുന്നതിനാൽ നവംബർ 22 ഞായറാഴ്ച ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്കാണ് തടസ്സമുണ്ടാകുക. മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റിൽ പറയുന്നു. ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com