ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സുഖമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും
investment
investmentai image
Edited By:
Updated on: 
1 min read

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സുഖമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി മുന്‍കൂട്ടി സമ്പാദിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരത്തില്‍ സ്വരുക്കൂട്ടുന്ന പണം സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം പോലുള്ള നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ഉറപ്പാക്കാന്‍ സാധിക്കും. മികച്ച റിട്ടേണിനൊപ്പം സുരക്ഷിതത്വവും ആഗ്രഹിക്കുന്നവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാവുന്നതാണ്.

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ള ഈ നിക്ഷേപ പദ്ധതിയില്‍ 8.2 ശതമാനമാണ് വാര്‍ഷിക പലിശ. മൂന്ന് മാസം കൂടുമ്പോഴാണ് പലിശവരുമാനം കൈയില്‍ കിട്ടുക. ജോലിയില്‍ നിന്ന് വിരമിച്ച ദമ്പതികള്‍ 30 ലക്ഷം രൂപ ഇതില്‍ നിക്ഷേപിച്ചാല്‍ വര്‍ഷം 2,46,000 രൂപയാണ് കിട്ടുക. അതായത് മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപയാണ് ലഭിക്കുക. ഇതിനെ മാസംതോറും കണക്കാക്കിയാല്‍ 20,500 രൂപയാണ് കൈയില്‍ കിട്ടുക.

ഇതില്‍ ഒരു വ്യക്തിക്ക് പരമാവധി നിക്ഷേപിക്കാന്‍ കഴിയുക 30 ലക്ഷം രൂപയാണ്. ദമ്പതികളില്‍ ഓരോരുത്തരും സ്വന്തമായി അക്കൗണ്ടുകള്‍ തുറക്കുകയാണെങ്കില്‍ 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ഓരോ പാദത്തിലും 1.23 ലക്ഷം രൂപയാണ് ലഭിക്കുക. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമും കെഎസ്എഫ്ഇ ചിട്ടിയും ചേര്‍ന്നുള്ള കോംബോ തന്ത്രം

വിരമിക്കല്‍ ആനുകൂല്യമായി ലഭിക്കുന്ന വലിയൊരു തുക റിസ്‌കില്ലാതെ നിക്ഷേപിക്കാനും അതോടൊപ്പം അടിയന്തര പണലഭ്യതയും ഉയര്‍ന്ന ലാഭവും ഉറപ്പാക്കാന്‍ ഈ സ്ട്രാറ്റജി വഴി സാധിക്കും. അതായത് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം വഴി പാദവാര്‍ഷിക പലിശ കൃത്യമായി കെഎസ്എഫ്ഇയുടെ ദീര്‍ഘകാല ചിട്ടി അടവുകള്‍ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം വഴി ലഭിക്കുന്ന പലിശ ചെലവാക്കി കളയുന്നതിന് പകരം അത് കെഎസ്എഫ്ഇ ചിട്ടിയിലേക്ക് നിക്ഷേപിച്ച് കൂടുതല്‍ റിട്ടേണ്‍ സ്വന്തമാക്കുന്നതാണ് തന്ത്രം. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് പണം ലോക്ക് ചെയ്യപ്പെടുമ്പോള്‍, കെഎസ്എഫ്ഇ ചിട്ടി വഴി ഇടക്കാലത്ത് ഉണ്ടാകുന്ന വലിയ ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് ലേലം വിളിച്ച് പണം കണ്ടെത്താന്‍ സാധിക്കും. ഉദാഹരണത്തിന് വീട് അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ സാധിക്കും.സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിന്ന് ലഭിക്കുന്ന പലിശ ചിട്ടിയില്‍ നിക്ഷേപിക്കുന്നതിലൂടെ, ചിട്ടിയിലെ ലേലക്കിഴിവ് കൂടി ചേരുമ്പോള്‍ മൊത്തത്തിലുള്ള റിട്ടേണ്‍ സിംഗിള്‍ ഡിജിറ്റില്‍ നിന്ന് അതിവേഗം വളരും.

investment
അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം
investment
ഭാവിയില്‍ കോടീശ്വരനാകാം!; എന്താണ് 11x12x20 ഫോര്‍മുല?
Summary

senior citizen savings scheme plus ksfe chitty, combo investment strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PENSION PLAN
RETIREMENT
investment
Post Office schemes
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com