ബ്ലഡ് ബാത്ത് തുടര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു; 75,000ലേക്ക്, രൂപയ്ക്ക് 31 പൈസയുടെ നഷ്ടം

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.
Sensex down
Sensex down ഫയൽ
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് ആണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 76,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.

എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നതാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് നയം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പുതിയ അന്യായ വ്യാപാര അന്വേഷണങ്ങള്‍ ആരംഭിച്ചതും വിപണി ദുര്‍ബലമാകാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. എംആന്റ്എം, ടിഎംപിവി, ട്രെന്റ്, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, റിലയന്‍സ്, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Sensex down
എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടത്തോടെ 92.32 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും എണ്ണവില കുതിച്ചുയരുന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് പ്രധാനമായി രൂപയെ ബാധിച്ചത്. ഇന്നലെ 16 പൈസയുടെ നഷ്ടത്തോടെ 92.01 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.

Sensex down
മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
Summary

Sensex crashes 900 pts, Nifty below 23,600: Surging crude prices among key factors behind market decline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com