കൂപ്പുകുത്തി ഓഹരി വിപണി, എണ്ണവില 95 ഡോളറിന് മുകളില്‍; പണപ്പെരുപ്പ ഭീതിയില്‍ അമേരിക്ക

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.
sensex down
sensex downfile
Edited By:
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് വ്യാപാരം തുടരുന്നത്.

എണ്ണവിലയുടെ കുതിപ്പ് ആണ് ഓഹരി വിപണിയെ ബാധിച്ചത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് എണ്ണവില കുതിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിന് മുകളിലാണ്. എണ്ണവില കുതിച്ചുയര്‍ന്നതോടെ പണപ്പെരുപ്പ ഭീതിയിലാണ് അമേരിക്ക. പണപ്പെരുപ്പ ഭീഷണി ഒഴിവാക്കാന്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ബോണ്ട് യീല്‍ഡ് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ഉയര്‍ന്ന പലിശനിരക്ക് യാഥാര്‍ഥ്യമായാല്‍ ഇന്ത്യ പോലെയുള്ള വികസിത രാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ ആഗോള നിക്ഷേപകര്‍ക്ക് താത്പര്യം കുറയുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് ഏഷ്യന്‍ വിപണിയെല്ലാം ഇടിവിലാണ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ ഓഹരികളാണ് നഷ്ടം നേരിടുന്നത്.

sensex down
ഉയര്‍ന്ന പലിശ, ഗ്യാരണ്ടീഡ് റിട്ടേണ്‍; മലയാളികള്‍ക്ക് അറിയാം കേരള ബാങ്കിലെ സ്ഥിര നിക്ഷേപ സ്‌കീമുകള്‍
sensex down
ഏഴായിരം രൂപ കൈയില്‍ ഉണ്ടോ?, 20 വര്‍ഷം കൊണ്ട് 24 ലക്ഷം രൂപ സമ്പാദിക്കാം; ഗ്യാരണ്ടീഡ് റിട്ടേണ്‍, ഡബിള്‍ സ്ട്രാറ്റജി
Summary

Sensex down 600 pts, Nifty below 23,850: Surging crude price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com