ലാഭമെടുപ്പ് വില്ലനായി, സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ ഇടിവ്
Sensex drops 350 pts from day's high
Sensex drops 350 pts from day's highപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി.

തുടര്‍ച്ചയായി മൂന്ന് ദിവസം നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയില്‍ ഇന്ന് ലാഭമെടുപ്പാണ് വില്ലനായത്. തുടക്കത്തില്‍ നിഫ്റ്റി 26000 പോയിന്റ് കടന്ന് മുന്നേറിയ ശേഷമാണ് വില്‍പ്പന സമ്മര്‍ദ്ദത്തിലായത്. ഐടി, പിഎസ് യു ബാങ്ക് ഓഹരികളിലാണ് പ്രധാനമായി ലാഭമെടുപ്പ് ദൃശ്യമായത്. ഡോളറിനെതിരെ രൂപ ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഗ്രാസിം, ട്രെന്റ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Sensex drops 350 pts from day's high
അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറുപൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 90.62 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്.

Sensex drops 350 pts from day's high
പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?; കൂടുതല്‍ നേട്ടം എസ്‌ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്‌ക്കോ?, താരതമ്യം
Summary

Sensex drops 350 pts from day's high, Nifty below 25,950: Key reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com