ഓഹരി വിപണിയില്‍ കാളക്കുതിപ്പ് തുടരുന്നു; സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, നിഫ്റ്റി 23,500ന് മുകളില്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം
share market gain
share market gainai image
Edited By:
Updated on: 
1 min read

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിലവില്‍ 76000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 23,500 എന്ന നിലവാരത്തിന് മുകളിലാണ്. ഇന്നലെ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 105 ഡോളറില്‍ താഴെയാണ്. ഇന്നലെ മാത്രം ഏഴുശതമാനമാണ് ഇടിഞ്ഞത്. അമേരിക്ക- ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3114 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ സണ്‍ഫാര്‍മ, അപ്പോളോ ഹോസ്പിറ്റല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, സിപ്ല ഓഹരികള്‍ നഷ്ടം നേരിട്ടു.

share market gain
സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,02,500ലേക്ക്
share market gain
പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം: ആര്‍ക്കൊക്ക നിക്ഷേപിക്കാം? പലിശനിരക്ക് എത്ര?
Summary

Sensex gains 700 pts, Nifty above 23,600: Easing crude oil ‌prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER