സെന്‍സെക്‌സ് 80,000ലേക്ക്, റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരിവിപണിയുടെ തേരോട്ടം; നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു
SENSEX
നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍ഫയൽ
Updated on
1 min read

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്നും ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിട്ടു. സെന്‍സെക്‌സ് 308 പോയിന്റ് മുന്നേറിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. 79,551 പോയിന്റിലേക്ക് കുതിച്ച സെന്‍സെക്‌സ് സമീപഭാവിയില്‍ തന്നെ എണ്‍പതിനായിരവും കടന്നും മുന്നേറുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 24000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നാണ് കുതിക്കുന്നത്.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണി നേട്ടത്തിലാണ്. അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാണ് ഇന്ത്യന്‍ വിപണിയെയും സ്വാധീനിച്ചതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

സണ്‍ഫാര്‍മ, എന്‍ടിപിസി, ടെക് മഹീന്ദ്ര, റിലയന്‍സ് , ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ അദാനി പോര്‍ട്‌സ്, അള്‍ട്രാടെക് സിമന്റ്‌സ്, മാരുതി തുടങ്ങിയവ നഷ്ടത്തിലാണ്.

SENSEX
തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 53,000ലേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com