തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 77,000ന് മുകളില്‍; കുതിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം
Sensex rallies for 3rd day to regain 77,000-mark
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ റാലിപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം. ബിഎസ്ഇ സെന്‍സെക്‌സ് 309 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 77,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നാണ് മുന്നേറിയത്. ആഗോള വിപണി ദുര്‍ബലമായിരുന്നിട്ടും ഇന്ത്യന്‍ ഓഹരി വിപണി നേട്ടം ഉണ്ടാക്കിയത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എന്‍എസ്ഇ നിഫ്റ്റിയും സമാനമായ നിലയില്‍ നേട്ടം ഉണ്ടാക്കി. 108 പോയിന്റ് നേട്ടത്തോടെ 23,437 എന്ന നിലയിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. എണ്ണ, പ്രകൃതി വാതകം, ബാങ്ക്, ഊര്‍ജ്ജം, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ സെക്ടറുകളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയ ഓഹരി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ആണ്. 7.12 ശതമാനമാണ് മുന്നേറിയത്. ആക്‌സിസ് ബാങ്ക് 4.26 ശതമാനം, അദാനി പോര്‍ട്‌സ് 1.81 ശതമാനം എന്നിങ്ങനെയാണ് മറ്റു ഓഹരികളുടെ നേട്ടം. ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഐടിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു പ്രധാനപ്പെട്ട കമ്പനികള്‍.

അതേസമയം മാരുതി നഷ്ടം രേഖപ്പെടുത്തി. 1.51 ശതമാനം നഷ്ടമാണ് കമ്പനി നേരിട്ടത്. ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എല്‍ ആന്റ് ടി, എന്‍ടിപിസി, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 67 ഡോളറിന് മുകളിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com